പൗരത്വ പ്രഷോഭങ്ങളില്‍ നിന്നും എസ് ഡി പി ഐയെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കുമാവില്ല: എസ്.ഡി.പി.ഐ
മലപ്പുറം : സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യം നേടിയവര്‍ക്ക് പൗരാവകാശങ്ങള്‍ക്ക് വേണ്ടി ശബദിക്കുന്ന എസ് ഡി പി ഐ യെ മാറ്റിനിര്‍ത്താന്‍ അവകാശമില്ലെന്ന് സംസ്ഥാന സമിതി അംഗം കൃഷ്ണന് എരഞ്ഞിക്കല്‍. ചരിത്രത്തെ വിസ്മരിച്ച് നവ മുന്നേറ്റങ്ങളെ തടയുന്ന നിലപാട് കാപട്യത്തിന്റേതാണ്.
എസ് ഡി പി ഐ യുടെ പുതിയ പ്രവര്‍ത്തകരെ കണ്ടെത്തി പ്രഖ്യാപനം നടത്താന്‍ മുഖ്യമന്ത്രിയെ ആരും ചുമതലയേല്പിച്ചിട്ടില്ല. കേരളത്തില്‍ സി.പി.എം സി എ എ ക്ക് എതിരായല്ല സമരം നടത്തുന്നത്, ഞടട ന് വേണ്ടി സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ ആര് സി ഉപേക്ഷിക്കുക, സി എ എ പിന്‍വലിക്കുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച അംബേദ്കര്‍ സ്ക്വയറില്‍ മൂന്നാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
എസ്ഡിപിഐ സംസ്ഥാനകമ്മിറ്റി അംഗം ഡോ : സി എച്ച് അഷറഫ് , ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറി കെസി അബ്ദുസ്സലാം, അബ്ദു സമദ് (പോപുലര്‍ ഫ്രണ്ട്), അബ്ദുറഹ്മാന് ദാരിമി (ഇമാംസ് കൗണ്‍സില്‍ ) ,ആക്ടിവിസ്റ്റ് ആദില ടി , പി കെ റംല ടീച്ചര്‍ (നാഷണല്‍ വിമന്‍സ് ഫ്രണ്ട്) , ഉമ്മു ഹബീബ (വിമണ്‍ ഇന്ത്യ മൂവ്മെന്റ്),
മുന്ഷിര് (കാംപസ് ഫ്രണ്ട്) , കോയ തലകാപ്പ് (എന്‍ സി എച്ച് ആര് ഒ) , യൂ കെ അബ്ദു സലാം മൗലവി , സൈനുദ്ധീന്‍ പൊന്നാട് , പി ടി അബ്ദു റഹ്മാന് എന്നിവര്‍ സംസാരിച്ചു
—
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]