ദല്‍ഹി മുസ്ലിംവംശഹത്യയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി തിരൂരില്‍ ട്രെയിന്‍ തടഞ്ഞു; 12പേര് അറസ്റ്റില്‍
തിരൂര്‍ : ദല്‍ഹിയിലെ ആസൂത്രിത മുസ്ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരൂരില്‍ നേത്രാവതി എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍, ജില്ല വൈസ് പ്രസിഡണ്ട് സഫീര്‍ എ.കെ, ജില്ലാ നേതാക്കളായ ഷഹീദ പൊന്നാനി, സല്മാന് താനൂര്‍ അടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ട്രെയിന്‍ തടയല്‍ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയും അമിത്ഷായും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും അട്ടിമറിച്ച് ആസൂത്രിത മുസ്ലിം വംശഹത്യ നടപ്പിലാക്കുകയാണെങ്കില്‍ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളെയും അണിനിരത്തികൊണ്ട് ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സി.എ.എ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ വംശഹത്യയാണ് ദല്‍ഹിയില്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രറ്റേണിറ്റി മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് ഡോ. സഫീര്‍ എ.കെ, സല്മാന് താനൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ്, സെക്രട്ടറി മുഹമ്മദ് ഹംസ, ടി ആസിഫലി, ഷഹീദ പൊന്നാനി, ഷഹ് മ, ഹാദി ഹസ്സന് എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]