മലപ്പുറം മേല്‍മുറിയിലെ ക്വാറി പ്രവര്‍ത്തനം 10വീടുകള്‍ തകര്‍ന്നു

മലപ്പുറം മേല്‍മുറിയിലെ ക്വാറി പ്രവര്‍ത്തനം 10വീടുകള്‍ തകര്‍ന്നു

മലപ്പുറം: കരിങ്കല്‍ ക്വാറിയില്‍ കല്ല് പൊട്ടിക്കുന്നതിനിടെ സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്ക് വിള്ളലുണ്ടായതായി പരാതി. മേല്‍മുറി പാടിഞ്ഞാറെമുക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് അടുത്തുള്ള പത്തോളം വീടുകള്‍ക്ക് സംഭവത്തില്‍ വലിത തോതിലുള്ള വിള്ളലുണ്ടായി. ചൊവ്വാഴ്ച രാവിലെ 11. 30 ഓടെ സംഭവം നടന്നത്. കൂടാതെ 50 ലധികം വീടുകള്‍ക്ക് ഭാഗികമായും വിള്ളലുണ്ടായി. ഈ മേഖലയില്‍ ആറോളം ക്വാറികളും രണ്ട് ക്രഷര്‍ യൂനിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ക്വാറികള്‍ സമീപത്തെ വീടുകള്‍ക്കെല്ലാം ഭീഷണി സൃഷ്ടിക്കുകയാണ്. ക്വാറികള്‍ക്കെതിരെ നാട്ടുകാര്‍ വില്ലേജ്, ജിയോളജി വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. 20 വര്‍ഷത്തോളമായി പ്രദേശത്ത് ക്വാറി പ്രവര്‍ത്തനം നടക്കുന്നുണ്ട്. ക്വാറിയില്‍ നിന്ന് പുറത്ത് വരുന്ന പൊടിപടലങ്ങള്‍ പ്രദേശത്തെ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പലതരം അലര്‍ജി രോഗങ്ങള്‍ക്ക് കാരമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ മലപ്പുറം പോലീസ്, വില്ലേജ് ഓഫീസര്‍, വാര്‍ഡ് കൗണ്‍സിലര്‍ അബ്ദു ഹാജി വീടുകള്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാരുടെ ആവശ്യം.

Sharing is caring!