പ്രളയം: മലപ്പുറം ജില്ലയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമിവാങ്ങാന്‍ ആറ് ലക്ഷം വീതം 27.72കോടി അനുവദിച്ചു

പ്രളയം: മലപ്പുറം ജില്ലയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട  കുടുംബങ്ങള്‍ക്ക്  ഭൂമിവാങ്ങാന്‍ ആറ് ലക്ഷം വീതം 27.72കോടി  അനുവദിച്ചു

മലപ്പുറം: ജില്ലയില്‍ 2019 ലെ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനായി സര്‍ക്കാര്‍ ധനസഹായം അനുവദിച്ച് ഉത്തരവായതായി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വീടും ഭൂമിയും വാസയോഗ്യമല്ല എന്ന പരിശോധനയില്‍ ബോധ്യപ്പെട്ട 562 കുടുംബങ്ങളില്‍ 462 കുടുംബങ്ങള്‍ക്കാണ് വാസയോഗ്യമായ ഭൂമി വാങ്ങുന്നതിന് ആറു ലക്ഷം വീതം 27.72 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ അപേക്ഷയും രജിസ്റ്റര്‍ ചെയ്ത ആധാരവും സമര്‍പ്പിക്കുന്നമുറയ്ക്ക് ഭൂമിക്കുള്ള തുക അനുവദിക്കും. കവളപ്പാറ സ്ഥിതി ചെയ്യുന്ന പോത്തുകല്‍ വില്ലേജിലെ 196 കുടുംബങ്ങള്‍കൂടി ഉള്‍പ്പെട്ടതാണ് 562 കുടുംബങ്ങളുടെ ലിസ്റ്റ്.
ബാക്കി വരുന്ന 100 കുടുംബങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എം.എ യൂസഫലി സ്‌പോണ്‍സര്‍ ചെയ്ത 33 വീടുകള്‍ക്ക് ഭൂമി വാങ്ങാന്‍ ആറ് ലക്ഷം രൂപ വീതം നേരത്തെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ബാക്കി 67 കുടുംബങ്ങള്‍ക്ക് കെയര്‍ഹോം പദ്ധതി വഴി വീടുകള്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിച്ചുവരികയാണ്. ആദിവാസികള്‍ക്കായി ഫെഡറല്‍ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത 34 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മാര്‍ച്ച് അവസനത്തോടു കൂടി എടക്കര ഗ്രാമപഞ്ചായത്തില്‍ ഫെഡറല്‍ ബാങ്ക് ഏറ്റെടുത്ത ചെമ്പന്‍കൊല്ലി കോളനി ഒരു ടൗണ്‍ഷിപ്പ് മാതൃകയില്‍ പണി പൂര്‍ത്തിയാക്കും. വീഗാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത അഞ്ച് വീടുകളുടെ പണി കഴിഞ്ഞ ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിയിരുന്നു.
പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരും വീടും സ്ഥവും വാസയോഗ്യമല്ല എന്ന പരിശോധനയില്‍ ബോധ്യപ്പെട്ട 562 കുടുംബങ്ങളുടെ വിവരങ്ങള്‍ ജില്ലയുടെ വെബ്‌സൈറ്റായ വേേു:െ//ാമഹമുുൗൃമാ.ിശര.ശി/ളഹീീറ2019മേഹൗസംശലെരീിീെഹശറമലേറയലിലളശരശമൃ്യഹശേെീളഹമിറഹീേെൃലഹീരമലേറരമലെ/െനേരത്തെ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വീടിന് മാത്രം നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ശതമാനം അനുസരിച്ചുള്ള തുക വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്. 80 ശതമാനം കുടുംബങ്ങള്‍ക്കുള്ള തുക വിതരണം ചെയ്തുകഴിഞ്ഞു. ഇതിന്റെ വിവരങ്ങളും ജില്ലയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. അടിയന്തര ധനസഹായം അനുവദിച്ചവരുടെ വിവരവും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കുള്ള അടിയന്തര ധനസഹായം ജില്ലയില്‍ 18,937 കുടുംബങ്ങള്‍ക്കും പ്രളയത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 84ല്‍ 82 പേര്‍ക്കും മുന്നറിയിപ്പ് പ്രകാരം ബന്ധുവീടുകളിലേക്ക് മാറിതാമസിച്ചവര്‍ക്കുള്ള അടിയന്തര ധനസഹായം 29,925 കുടുംബങ്ങള്‍ക്കും വീടിന് മാത്രം നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം 13,192 ല്‍ 9,530 കുടുംബങ്ങള്‍ക്കും വിതരണം ചെയ്തതായി ജില്ലാകലക്ടര്‍ അറിയിച്ചു.

Sharing is caring!