സ്‌കൂട്ടറിന് പിന്നില്‍ ജീപ്പിടിച്ച് യുവ വ്യാപാരി മരിച്ചു

സ്‌കൂട്ടറിന് പിന്നില്‍  ജീപ്പിടിച്ച് യുവ  വ്യാപാരി മരിച്ചു

രാമപുരം: റോഡ് വശത്ത് മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കെ സ്‌കൂട്ടറിന് പിന്നില്‍ ജീപ്പിടിച്ച് യുവ വ്യാപാരി മരിച്ചു. രാമപുരത്തെ ആര്‍.പി.എം കൂള്‍ബാര്‍ ഉടമ കലകപ്പാറ സക്കീര്‍ ഹുസൈന്‍ (49) നാണ് മരിച്ചത്, മലപ്പുറം പൂക്കോട്ടൂര്‍ അത്താണിക്കലില്‍ വെച്ച് ഇന്നലെ രാവിലെയാണ് അപകടം, കൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പൂളേന്‍ കുന്നന്‍ ഖാലിദിന് നിസാര പരിക്കേറ്റിട്ടുണ്ട്, സംഭവസ്ഥലത്ത് അപ്രതീക്ഷിതമായി എത്തിയ മുന്‍ മന്ത്രി മഞ്ഞളാ കുഴി അലി എം.എല്‍.എയുടെ വാഹനത്തില്‍ മലപ്പുറം എം.ബി.എഛ്. ആശുപത്രിയിലെത്തിക്കുകയും, അവിടെ നിന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരണപ്പെടുകയുമായിരുന്നു. രാമപുരം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ്, രാമപുരം എ.എഛ്.എല്‍.പി സ്‌കൂള്‍ പി.ടി എ പ്രസിഡന്റ്, ശതവാര്‍ഷിക ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍,രാമപുരം മഹല്ല് യുവ കൂട്ടായ്മ അംഗം, പൂളേന്‍ കുന്നന്‍ കുളമ്പ് മസ്ജിദ് രക്ഷാധികാരി, തെക്കേപ്പുറം അഗണവാടി വെല്‍ഫയര്‍ സമിതി മെമ്പര്‍, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്, പിതാവ് : അബ്ദുഹാജി കല കപ്പാറ മാതാവ് :കൊടപ്പനക്കല്‍ ഉമ്മുകുല്‍സു ( പനങ്ങാങ്ങര) ഭാര്യ : കറുകമണ്ണില്‍ സെയ്തലവിയുടെ മകള്‍ ജസ് നീന (ഹാജിയാര്‍ പള്ളി – മലപ്പുറം) മക്കള്‍ : . ശിബിലി ഹിബ ( വിദ്യാര്‍ത്ഥിനി, ടി.എഛ്.എസ്.എസ്, വടക്കാങ്ങര) . ഹിദ (യൂപ്പിസ്‌കൂള്‍, പുണര്‍പ്പ) സഹോദരങ്ങള്‍ : കെ.എം.എച്ഹനീഫ (നജ്‌റാന്‍) മുജീബ് (ആര്‍.പി.എം മൊബൈല്‍സ് ഫാന്‍സി, രാമപുരം)

Sharing is caring!