ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിടുന്ന വര്‍ഗീയ ഫാഷിസ്റ്റുകളെ അറസ്റ്റ് ചെയ്യണമെന്ന് കാന്തപുരം
കോഴിക്കോട്: ഡല്‍ഹിയില്‍ അക്രമം അഴിച്ചു വിടുന്ന വര്‍ഗീയ ഫാഷിസ്റ്റുകളെ അറസ്റ്റ് ചെയ്യണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സഹനസമരം നടത്തുന്ന ജനങ്ങള്‍ക്കു മേല്‍ കിരാത മര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ട് നിരപരാധികളെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയും കൊലയും കൊള്ളിവെപ്പും നടത്തുകയും പള്ളി, വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങിയവ അഗ്നിക്കിരയാക്കുകയും ചെയ്യുക വഴി രാജ്യതലസ്ഥാനം യുദ്ധക്കളമാക്കി മാറ്റിയ സാമൂഹ്യദ്രോഹികളെയും വര്‍ഗീയ ഫാഷിസ്റ്റുകളെയും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശം ഒരിക്കലും ഹനിക്കപ്പെടാന്‍ പാടില്ല, രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആസൂത്രിത അക്രമത്തിനെതിരേ സമാധാനപരമായ പ്രതിഷേധം ആവശ്യമാണെന്ന് കാന്തപുരം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയും ഭരണഘടന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]