ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, മരിച്ചത് താനൂര്‍ സ്വദേശി

ബൈക്കും ലോറിയും  കൂട്ടിയിടിച്ച് യുവാവ് മരിച്ചു, മരിച്ചത് താനൂര്‍ സ്വദേശി

തിരൂര്‍: മൂച്ചിക്കല്‍ പാലത്തിനടുത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. താനൂര്‍ അങ്ങാടി സ്വദേശിയും (അങ്ങാടി മദ്റസക്ക് സമീപം താമസിച്ചിരുന്ന) ഇപ്പോള്‍ പന്തക്കപ്പാടം താമസക്കാരനുമായ ആലിങ്ങല്‍ ശരീഫിന്റെ മകന്‍ ഷിബിലി (25) ആണ് മരണപ്പെട്ടത്. കൂടെ യാത്ര ചെയ്തിരുന്ന ആളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. രാത്രി ഒന്നരയോടെയാണ് അപകടം.

Sharing is caring!