കേരളത്തിലെ ആദ്യ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റ് മലപ്പുറം നന്നംമുക്ക് സ്വദേശിനി ആയിഷക്കുട്ടി മരണപ്പെട്ടു

മലപ്പുറം: കേരളത്തിലെ ആദ്യ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റ് കെ ആയിഷക്കുട്ടി (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് അന്ത്യം. മലപ്പുറം ജില്ലയിലെ നന്നംമുക്ക് സ്വദേശിനിയാണ് കെ ആയിഷക്കുട്ടി. 1979-84 കാലഘട്ടത്തിലാണ് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ ആയിഷക്കുട്ടിയെ തിരഞ്ഞെടുക്കുന്നത്. 1984 മുതല്‍ 2000 വരെ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു. ഉപ്പുങ്ങല്‍ പുന്നയൂര്‍ക്കുളം എഎംഎല്‍പി സ്കൂള്‍ അധ്യാപിക കൂടിയായ ആയിഷക്കുട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വനിരയില്‍ സജീവമായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് നന്നംമുക്ക് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ കറുത്താലില്‍ മുഹമ്മദ്, മക്കള്‍: ലൈല,ജമീല.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]