അനിശ്ചിത കാല ബസ് സമരം മാറ്റി വെക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി

കോഴിക്കോട്: മാര്‍ച്ച് 11 മുതല്‍ ബസ് ഉടമകള്‍ തീരുമാനിച്ച അനിശ്ചിത കാല ബസ് സമരം മാറ്റി വെക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ സമയമായതിനാല്‍ അവരുടെ യാത്ര പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്ന ഈ സമീപനം അംഗീകരിക്കാനാവില്ല.
തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളുടെയും സംയുക്ത സമരങ്ങള്‍ തെരുവുകള്‍ കീഴടക്കും. അനുയോജ്യമായ തീരുമാനം ഉണ്ടാക്കന്‍ ഗതാഗത വകുപ്പ്, ബസ് മാനേജ്മെന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവരെ എം.എസ്.എഫ് സമീപിക്കുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.നാളെ ബസ്സ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് എം.എസ്.എഫ് ‘വാര്‍ണിംഗ് പ്രൊട്ടസ്റ്റ്’ എന്ന പേരില്‍ സൂചന സമരങ്ങള്‍ സംഘടിപ്പിക്കും.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]