കെട്ടിപ്പിടിച്ചും പൊക്കിപ്പറഞ്ഞും ട്രംപും മോഡിയും

കെട്ടിപ്പിടിച്ചും  പൊക്കിപ്പറഞ്ഞും  ട്രംപും മോഡിയും

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഏറെ മുഴച്ചുനില്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദവും ഇടപെടലുമാണ്. ഓരോ ഘട്ടത്തിലും കെട്ടിപ്പിടിക്കലും പൊക്കിപ്പറയലുമായാണ് ഇരുവരും പരസ്പരം മുന്നോട്ടുപോകുന്നത്.
സര്‍ദാര്‍ വല്ലഭായ് പാട്ടേല്‍ വിമാനത്താവളത്തില്‍ ട്രംപ് എത്തിയപ്പോള്‍ പ്രോട്ടോക്കോള്‍ മറികടന്ന് മോദി വിമാനത്തിനടുത്ത് എത്തുകയും കെട്ടിപ്പിടിച്ചു കൊണ്ട് സ്വീകരിക്കുകയും ചെയ്തു.
പിന്നാലെ എത്തിയത് സബര്‍മതി ആശ്രമത്തിലാണ്. ഗാന്ധിജിയുടെ സ്മരണകള്‍ ഉറങ്ങുന്ന സബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂല്‍ക്കുന്നതിലും ട്രംപ് പങ്കാളിയായി. തുടര്‍ന്ന് സന്ദര്‍ശക കുറിപ്പില്‍ ആശ്രമത്തെപ്പറ്റിയോ ഗാന്ധിജിയെപ്പറ്റിയോ പറയാതെ, മോദിയെപ്പറ്റിയാണ് ട്രംപ് എഴുതിയത്.
‘എന്റെ മഹനീയ സുഹൃത്ത് പ്രധാനമന്ത്രി മോദി-
ഈ അത്ഭുതകരമായ സന്ദര്‍ശനത്തിന് നന്ദി’
-ഇതായിരുന്നു ട്രംപിന്റെ കുറിപ്പ്.
തുടര്‍ന്ന് റോഡ് ഷോയ്ക്ക് ശേഷം മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന പ്രസംഗത്തിനിടയിലും നിരവധി തവണ ഇരുവരും പരസ്പരം പൊക്കിപ്പറയുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ചായക്കാരനില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ന്നയാളെന്ന വിശേഷണവും ട്രംപ് എടുത്തുപറഞ്ഞു.പ്രസംഗത്തിനിടയില്‍ രണ്ടു പ്രാവശ്യമാണ് ഇരുവരും കെട്ടിപ്പിടിച്ചത്. പ്രസംഗത്തിനൊടുവിലും കെട്ടിപ്പിടിച്ചു.
ഒരു ചായക്കടക്കാരനായാണ് മോദി തുടങ്ങിയത്. പക്ഷെ, അദ്ദേഹം തെരഞ്ഞെടുപ്പുകള്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. പ്രധാനമന്ത്രി മോദി കഠിനാധ്വാനിയും എല്ലാം സാധ്യമാണെന്ന് തെളിയിക്കുന്നയാളുമാണ്’- ട്രംപ് പറഞ്ഞു

Sharing is caring!