എം.എസ്.എഫിലെ വിഭാഗീയത ആറ് പേരെ കൂടി സസ്പെന്‍ഡ് ചെയ്തു

എം.എസ്.എഫിലെ  വിഭാഗീയത ആറ് പേരെ കൂടി  സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്:എം.എസ്.എഫിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ആറ് പേരെ കൂടി സസ്പെന്‍ഡ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ക്യാംപസ് കൗണ്‍സില്‍ കണ്‍വീനര്‍ മുഫീദ് റഹ്മാന്‍ നാദാപുരം, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെടി ജാസിം, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് കെ.പി റാഷിദ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അര്‍ഷാദ് ജാതിയേരി, ഇ.കെ ശഫാഫ് പേരാവൂര്‍, ഷബീര്‍ അലി തെക്കേകാട്ട് തുടങ്ങിയവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംസ്ഥാന കൗണ്‍സിലിനിടെ നടന്ന തര്‍ക്കങ്ങളും വാക്കേറ്റവും സംബന്ധിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ എം.സി മായിന്‍ഹാജി, പി.എം.എ സലാം എന്നിവരടങ്ങിയ അന്വേഷണ കമ്മിഷനാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനായി കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം കൈയാങ്കളിയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മലപ്പുറം ജില്ലാ പ്രസിഡന്റിനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആറുപേരെ സസ്പെന്റ് ചെയ്തത്.

Sharing is caring!