നൗഫല്‍ വളാഞ്ചേരിയും സൈനുല്‍ ആബിദും മലപ്പുറം ജില്ലാ ചെസ്സ് ചാമ്പ്യന്‍മാര്‍

നൗഫല്‍ വളാഞ്ചേരിയും  സൈനുല്‍ ആബിദും മലപ്പുറം ജില്ലാ  ചെസ്സ് ചാമ്പ്യന്‍മാര്‍

തിരൂര്‍ : മലപ്പുറം ചെസ്സ് ആന്റ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ ചെസ്സ് അക്കാദമിയില്‍ വെച്ച് നടത്തിയ ജില്ലാ ചെസ്സ് ടൂര്‍ണ്ണമെന്റിന്റെ സീനിയര്‍ വിഭാഗത്തില്‍ നൗഫല്‍ വളാഞ്ചേരി ചാമ്പ്യനായി. അഞ്ച് റൗണ്ടുകളുള്ള മത്സരത്തില്‍ 4.5 പോയിന്റ് നേടിയാണ് നൗഫല്‍ ചാമ്പ്യനായത്. ലിറ്റില്‍ ഫ്ളവര്‍ കലാകായിക സാംസ്‌കാരിക വേദി വളാഞ്ചേരിയിലെ മുഖ്യ ചെസ്സ് പരിശീലകനാണ് നൗഫല്‍ വളാഞ്ചേരി. പ്രഭാഷ് തിരൂര്‍, സുബൈര്‍ പരപ്പനങ്ങാടി, വാസുദേവന്‍ വെട്ടം, ഗഫൂര്‍ പരപ്പനങ്ങാടി, ജമാല്‍ തിരൂര്‍, സൈതവലി കോട്ടക്കല്‍, സുധീര്‍ ബി.പി അങ്ങാടി, ആഷിഖ് പൊന്നാനി, റംഷിദ് പൊന്നാനി എന്നിവര്‍ 2 മുതല്‍ 10 വരെ സ്ഥാനങ്ങല്‍ കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ സൈനുല്‍ ആബിദ് ബി.പി അങ്ങാടി ചാമ്പ്യമായി.അഞ്ച് റൗണ്ടുള്ള മത്സരത്തില്‍ 4 പോയിന്റ് നേടിയാണ്‌െൈ സനുല്‍ ആബിദ് ചാമ്പ്യനായത്. റേഷന്‍ വ്യാപാരി ആരിഫിന്റെയും ജാസ്മിന്റെയും മകനും തിരൂര്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ് സൈനുല്‍ അബിദ്. കൗശിക് കുറ്റിപ്പുറം, റസാന്‍ അനീസ് വാഴക്കാട്, കശ്യപ് കുറ്റിപ്പുറം, ദേവനന്ദന്‍ തിരൂര്‍, ശ്രീശാന്ത് തിരൂര്‍, മുഹമ്മദ് റെയ്യാന്‍ തിരൂര്‍, കാര്‍ത്തിക് തിരൂര്‍, അമന്‍ നീരജ് തിരൂര്‍, മിന്‍ഹ പുറത്തൂര്‍ എന്നിവര്‍ ജൂനിയര്‍ വിഭാഗത്തില്‍ 2 മുതല്‍ 10 വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്തു.
മലപ്പുറം ഡിസ്ട്രിക് ചെസ്സ് അസോസിയേഷന്‍ (ങഉഇഅ) സെക്രട്ടറി ജമാല്‍ മുഹമ്മദ് അദ്ധ്യക്ഷനായുള്ള സമ്മാനദാന ചടങ്ങില്‍ ഹമീദ് കൈനിക്കര മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സ്പെഷ്യല്‍ കിറ്റ് വിതരണവും ഹമീദ് കൈനിക്കര നിര്‍വ്വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ പരപ്പനങ്ങാടി, കമറുദ്ദീന്‍ പി.കെ, ആരിഫ്, സുധീര്‍, പ്രബാഷ്, തിരൂര്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!