ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി മലപ്പുറം എളങ്കൂരിലെ മാതാവ് മരിച്ചു

ഇരട്ട കുഞ്ഞുങ്ങള്‍ക്ക്  ജന്മം നല്‍കി  മലപ്പുറം എളങ്കൂരിലെ മാതാവ്  മരിച്ചു

മഞ്ചേരി: ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ മാതാവ് ഇരുപത്തിരണ്ടാം ദിവസം മരണത്തിന് കീഴടങ്ങി. മഞ്ചേരി എളങ്കൂര്‍ കുമം കുളം മാഞ്ചേരി അസ്സന്‍കുട്ടിയുടെ ഭാര്യ സുമയ്യാബീ (30) ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ തുടര്‍ന്നാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. തുടര്‍ന്നുണ്ടായ ശ്വാസതടസവും ശരീരത്തിലെ നീരും കാരണം ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മഞ്ചേരി മുള്ളമ്പാറ സുലൈമാന്‍ ഖദീജ ദമ്പതികളുടെ മകളാണ് സുമയ്യ. മറ്റു മക്കള്‍ :ദിലു, ദിയ
ദിഫു. സഹോദരങ്ങള്‍ : ശംസുദ്ദീന്‍, ശിഹാബുദ്ദീന്‍, ശഹ് ലാബി , സുനയ്യ. മഞ്ചേരി എസ് ഐ നസ്‌റുദ്ദീന്‍ നാനാക്കല്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി കബറടക്കം നടത്തി.

Sharing is caring!