പൗരത്വ പ്രതിഷേധം: മഞ്ചേരിയില്‍ നിന്നും മലപ്പുറത്തേക്ക് കാല്‍നട യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ കാല്‍നട പ്രതിഷേധം നടത്തി

പൗരത്വ പ്രതിഷേധം: മഞ്ചേരിയില്‍ നിന്നും  മലപ്പുറത്തേക്ക് കാല്‍നട  യൂത്ത് ലീഗ്, എംഎസ്എഫ്  പ്രവര്‍ത്തകര്‍ കാല്‍നട  പ്രതിഷേധം നടത്തി

മലപ്പുറം : പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം എം എസ് എഫ് ട്രഷറര്‍ അഖില്‍ കുമാര്‍, ആനക്കയം പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ നവാഷിദ്, ആനക്കയം പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് ഷിഫാന്‍സ് കിടങ്ങയം എന്നിവര്‍ ചേര്‍ന്ന് മഞ്ചേരിയില്‍ നിന്നും മലപ്പുറത്തേക്ക് കാല്‍നട പ്രതിഷേധം നടത്തി. മലപ്പുറത്ത് നടന്ന സമാപന യോഗം ഫാ. ലിന്റോ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തേയും മതേതരത്വത്തേയും കുഴിച്ചുമൂടുന്ന ദുഷ്ടശക്തികളെ തിരിച്ചറിയണമെന്നും ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിരോധ നിര വളര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍, സെക്രട്ടറി സൈഫു വല്ലാഞ്ചിറ , മണ്ഡലം എം എസ് എഫ് പ്രസിഡന്റ് സജീര്‍ കളപ്പാടന്‍, മുനിസിപ്പല്‍ മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് സി പി സാദിഖലി, സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍, ഭാരവാഹികളായ ബാപ്പന്‍ കാരാത്തോട്, നൗഫല്‍ കെ പി, ഫെബിന്‍ കളപ്പാടന്‍, എം എസ് എഫ് മണ്ഡലം ഭാരവാഹികളായ ജസീല്‍ പറമ്പന്‍, ലത്തീഫ്, അജ്മല്‍, മുനിസിപ്പല്‍ എം എസ് എഫ് ഭാരവാഹികളായ അമീര്‍, സല്‍മാന്‍ പാണക്കാട്, അഫ്ലഹ് സി കെ. ഷംസു കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!