യുവതി തന്റെയൊപ്പം ഒരുമണിക്കൂര്‍ യുവതി ചെലവിട്ടില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും അവസാനം ഭീഷണി,കാമംമൂത്ത പ്രതി അവസാനം പിടിയലായത് ഇങ്ങിനെ…
മലപ്പുറം: വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചില്‍ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി നടത്തിയ സനേഹപ്രകടനങ്ങള്‍ മൊബൈലില്‍ ഒപ്പിയെടുത്ത്
മലപ്പുറം സദേശി അവസാനം പിടിയില്‍. യുവതി തന്റെയൊപ്പം ഒരുമണിക്കൂര്‍ യുവതി ചെലവിട്ടില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും അവസാനം ഭീഷണിപ്പെടുത്തിയ പ്രതിയെ പിടികൂടിയത് പോലീസിന്റെ സഹായത്തോടെ തന്ത്രപരമായി.
മലപ്പുറം സ്വദേശിയും കാസര്‍കോട് തളങ്കര ബാങ്കോട് താമസക്കാരനുമായ ഷഫീഖിനെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 16 ന് പത്ത് മണിക്ക് നെല്ലിക്കുന്ന് ബീച്ചിലാണ് സംഭവം നടന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ ഇവരുടെ ചില സ്വകാര്യ നിമിഷങ്ങള്‍ ഷഫീക്ക് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇവരുടെ അടുത്തെത്തി താന്‍ മൊബൈലില്‍ വീഡിയോ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ ദയവ് ചെയ്ത് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. യുവതിയെ കയറിപ്പിടിക്കുകയും ഭീഷണിപ്പെടുത്തി ഫോണ്‍നമ്പര്‍ കരസ്ഥമാകുകയും ചെയ്തു ഷഫീക്ക് യുവതിയോട് തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ ആവശ്യപ്പെടുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ വരുന്നത് കണ്ട് വേഗം അവിടെ നിന്നും ഷഫീക്ക് കടന്ന് കളഞ്ഞു.
പിന്നീട് യുവതിയുടെ ഫോണില്‍ വിളിച്ച് തന്റെയൊപ്പം ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി. തയ്യാറായില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. താന്‍ ഒരു ഗള്‍ഫ് കാരനാണെന്നും 15 ദിവസം മാത്രമേ ലീവുള്ളൂ എന്നും ഒരു മണിക്കൂര്‍ മാത്രം ഒപ്പം വന്നാല്‍ മതിയെന്നുമായിരുന്നു ഫഫീക്ക് യുവതിയോട് ആവശ്യപ്പെട്ടത്. ഞായറാഴ്ച തന്റെ കാറില്‍ കയറി വന്നാല്‍ മതിയെന്നും എല്ലാം കഴിയുമ്പോള്‍ ദൃശ്യങ്ങള്‍ യുവതിയുടെ മുന്നില്‍ വച്ച് തന്നെ നശിപ്പിക്കാമെന്നും വാക്ക് കൊടുത്തു. ശേഷം എല്ലാം ഒരു സ്വപ്നമായി കരുതി മറന്നാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. ഇയാള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ യുവതി തന്റെ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ഇത് പ്രതിശ്രുത വരന് യുവതി അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
യുവതി വഴങ്ങുന്നില്ല എന്ന് മനസ്സിലായതോടെ യുവാവിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ചോദിക്കുന്ന പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്നായിരുന്നു ഭീഷണി. ഇതോടെ യുവാവ് ഫഫീക്ക് യുവതിയോടും തന്നോടും സംസാരിച്ച ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകളും ബീച്ചില്‍ നടന്ന സംഭവങ്ങളും ചേര്‍ത്ത് കാസര്‍ഗോഡ് ടൗണ്‍ സിഐയ്ക്ക് പരാതി നല്കി. സിഐ ടൗണ്‍ എസ്ഐ നലിനാക്ഷന് കേസ് കൈമാറി എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതോടെ എസ്ഐ പെണ്‍കുട്ടിയോട് ഇനി ഷഫീക്ക് വിളിക്കുമ്പോള്‍ കൂടെ വരാമെന്ന് സമ്മതമാണെന്ന് പറയാന്‍ പറഞ്ഞു. എസ്ഐയുടെ നിര്‍ദ്ദേശ പ്രകാരം യുവതി ഷഫീക്കിനോട് വരാന്‍ സമ്മതമാണെന്ന് അറിയിക്കുകയും പൊലീസ് നിര്‍ദ്ധേശിച്ച സ്ഥലത്ത് എത്താന്‍ തന്ത്രപൂര്‍വ്വം പറയുകയും ചെയ്തു.
യുവതി തന്റെ ഇംഗിതത്തിന് വഴങ്ങിയ സന്തോഷത്തിലെത്തിയ ഷഫീക്കിനെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തു എന്ന് ഷഫീക്ക് പറഞ്ഞു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പൊലീസ് തയ്യാറായില്ല. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ രഹസ്യ അക്കം ഉപയോഗിച്ച് ലോക്ക് ചെയ്ത ഫോള്‍ഡര്‍ ലോക്ക് എന്ന ആപ്ലിക്കേഷനുള്ളില്‍ നിന്നും ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ താനൂരിലുള്ള ഒരു യുവതിയേയും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി തന്റെ ഇംഗിതങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന് പ്രതി സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചയ്തു. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ ആരും പരാതി നല്കാന് തയ്യാറാവില്ല. അതിനാലാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. ഇവിടെ യുവതിയും യുവാവും രപരാതി നല്കാന് ധൈര്യം കാണിച്ചതു കൊണ്ടാണ് ക#ത്യമായ ഇടപെടല്‍ നടത്താനായത് എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി കൃത്യമായ ഇടപെടല്‍ നടത്തിയ കാസര്‍കോട് ടൗണ്‍ പൊലീസിനെ ഡി.വൈ.എസ്പി.പി ബാലകൃഷ്ണന് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അഭിനന്ദിച്ചു. സദാചാര പൊലീസിങ്ങിനെ തന്ത്രപൂര്‍വം നേരിട്ട യുവതിയെയും യുവാവിനെയും അഭിനന്ദിക്കാനും പൊലീസ് മറന്നില്ല.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]