‘മൊഞ്ചാണീ മലപ്പുറം’ വീഡിയോ സി ഡി പ്രകാശനം ചെയ്തു

‘മൊഞ്ചാണീ മലപ്പുറം’  വീഡിയോ  സി ഡി  പ്രകാശനം ചെയ്തു

മലപ്പുറം: മെഹ്ഫില്‍ മാപ്പിള കലാ അക്കാദമി പുറത്തിറക്കിയ മൊഞ്ചാണീ മലപ്പുറം മലപ്പുറം വീഡിയോ സി ഡി പ്രകാശനം ചെയ്തു.മലപ്പുറം ജില്ലയുടെ ചരിത്രവും ,പാരമ്പര്യവും ,മത സൗഹാര്‍ദ്ദവും സംസ്‌കാരവും ,കാല്പന്തുകളിയും ,കാളപൂട്ടും ,എഴുത്തച്ഛനും ,മോയിന്‍കുട്ടി വൈദ്യരുമെല്ലാം ഒരുമയുടെ പ്രതീകങ്ങളായ് ചേര്‍ന്നു നില്‍ക്കുന്ന മൊഞ്ജനി മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പ്രകാശനം ചെയ്തു.ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി ,സംവിധായകന്‍ ഹനീഫ് രാജാജി ,ഗാനരചയിതാവ് ഷബീര്‍ വടക്കാങ്ങര ,ഗായകന്‍ ഡോ നംഷാദ് മലപ്പുറം ,ക്യാമറാമാന്‍ ഇര്‍ഷാദ് മുഹമ്മദ് ,ഹമീദ് ങ , ജിതിന്‍ കെ എന്നിവര്‍ പങ്കെടുത്തു .

Sharing is caring!