പൗരത്വ ഭേദഗതി നിയമം; ജനകീയ കോടതിയില്‍ അടിയറവ് പറയേണ്ടി വരും: സാദിഖലി ശിഹാബ് തങ്ങള്‍
വളാഞ്ചേരി:പൗരത്വ ഭേദഗതി നിയമം മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും എല്ലാ ഇന്ത്യക്കാരന്റെയും പ്രശ്നമായാണ് ഇന്ത്യന്‍ സമൂഹം കണ്ടിരിക്കുന്നതെന്നും പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.ജനകീയ കോടതിയില്‍ നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കും അടിയറവ് പറയേണ്ടി വരുമെന്നും തങ്ങള്‍ പറഞ്ഞു പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍
കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് വളാഞ്ചേരിയില്‍ നടത്തിയ ദേശ രക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 മണി വരെയാണ് സംഗമം നടന്നത്.
യു.ഡി.എഫ് ചെയര്മാന് പാഴൂര്‍ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.എം.പി മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍.എം.പി,എം.എല്‍.എ മാരായ വി.ടി. ബല്‍റാം, അഡ്വ. എന്‍. ശംസുദ്ദീന്‍, എന്‍. പി. ഹാഫിസ് മുഹമ്മദ്, മുന്‍ എം.പി. സി. ഹരിദാസ്,സി.എച്ച് അബൂ യുസഫ് ഗുരുക്കള്‍, ബഷീര്‍ രണ്ടത്താണി, കെ.എം. അബ്ദുല്‍ ഗഫൂര്‍, മാനവേന്ദ്രനാഥ്, വെട്ടം ആലിക്കോയ, വി.മധുസൂദനന് ,അഡ്വ.മുജീബ് കൊളക്കാട്, അഷ്റഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി , പറശ്ശേരി അസൈനാര്‍, സാബിഖ് പുല്ലൂര്‍
തുടങ്ങി മണ്ഡലത്തിലെ മുഴുവന്‍ യു ഡി എഫ് ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രമുഖരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]