മഅ്ദനി കോടതി മുറിയില്‍ നേരിടുന്നത് വലിയ ദുരിതം

മഅ്ദനി കോടതി മുറിയില്‍  നേരിടുന്നത് വലിയ ദുരിതം

കോട്ടക്കല്‍: ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണത്തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി കോടതി മുറിയില്‍ അനുഭവിക്കേണ്ടി വരുന്നത് വലിയ ദുരിതം. മഅ്ദനിയെ സന്ദര്‍ശിച്ച തിരൂര്‍ മണ്ഡലം പി.സി.എഫ് നേതാക്കളുമായി തന്റെ ദുരിതം അദ്ദേഹം പങ്കു വെച്ചു. വിചാരണ കോടതിയില്‍ ക്രോസ് വിസ്ത്താരത്തിന്റെ പേരില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മണിക്കൂറുകളോളം കോടതി മുറിയില്‍ ഇരുത്തം, ഈ സമയത്ത് കോടതിയില്‍ മഅ്ദനിയുടെ കേസിന്റെ നടപടികളായിരിക്കില്ല നടക്കുന്നത്. നാലോ അഞ്ചോ മണിക്കൂറിന് ശേഷം എഴുന്നേറ്റു പോകാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഞായറാഴ്ച അല്ലാത്ത മുഴുവന്‍ ദിവസങ്ങളിലും മഅ്ദനിയെ വിചാരണ കോടതിയില്‍ ഹാജരാക്കും. സുപ്രീംകോടതിയുടെ ഉത്തരവ് വകവെക്കാതെ തന്നെ കോടതി മുറിയില്‍ ഇരുത്തി ബുദ്ധിമുട്ടിച്ചെ മതിയാകൂ എന്ന വാശിയാണ് നടക്കുന്നതെന്നും തന്റെ മോശമായ ആരോഗ്യ സ്ഥിതിയെ കുറിച്ച് ബോധിപ്പിക്കുന്നുണ്ടെങ്കിലും ജഡ്ജി അത് ഗൗനിക്കുന്നില്ലെന്നും തനിക്കെതിരെയുളള കേസ് അനാവശ്യമായി നീട്ടികൊണ്ടു പോകുകയാണെന്നും അദ്ദേഹം പരഞ്ഞു.

പ്രയാസകരമായ ശാരീരികാവസ്ഥയില്‍ നിരന്തരം കോടതിയില്‍ കൊണ്ടു പോകുന്നത് ഒഴിവാക്കണമെന്നും ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ടിട്ടുളള സാക്ഷികള്‍ ഹാജരാകുന്ന ദിവസങ്ങളില്‍ മാത്രം കോടതിയില്‍ പോയാല്‍ മതിയെന്നും സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി നിര്‍ദ്ദേശം കാറ്റില്‍ പറത്തി തന്നെ നിത്യവും കോടതിയില്‍ കൊണ്ടു പോയി ഇരുത്തുകയാണ്. സുപ്രീം കോടതിയെ കബളിപ്പിക്കുന്ന നാടകമാണ് തന്റെ കേസില്‍ നടക്കുന്നതെന്നും മഅ്ദനി പറഞ്ഞതായി പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം നേതാക്കള്‍ പറഞ്ഞു

മഅ്ദനിയുടെ ആരോഗ്യ സ്ഥിതി ഏറെ വഷളായി കൊണ്ടിരിക്കുകയാണെന്ന്. പ്രഷര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ കൂടാതെ മറ്റു രോഗങ്ങളും ആരോഗ്യത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. കൈകാലുകള്‍ക്ക് വലിയ രീതിയില്‍ തരിപ്പ് അനുഭവപ്പെടുന്നുണ്ട്. വലത് കാലില്‍ സ്പര്‍ശിച്ചാല്‍ ഒന്നും അറിയാന്‍ കഴില്ല. 2014 ജൂലൈ മാസത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം സൗഖ്യ ആശുപത്രിയിലും പിന്നീട് മൂന്ന് വര്‍ഷത്തോളം സഹായ ഹോസ്പിറ്റലിലും ചികിത്സയിലായിരുന്ന അബ്ദുന്നാസര്‍ മഅ്ദനി ഇപ്പോള്‍ ബംഗളൂരുവില്‍ ഒരു അപാര്‍ട്മെന്റ് വാടകയ്ക്ക് താമസിച്ചാണ് ചികിത്സ നടത്തി വരുന്നത്. തിരൂര്‍ മണ്ഡലം പി.സി.എഫ് നേതാക്കളായ കെ.പി നസറുദ്ധീന്‍, റഷീദ് കാരത്തൂര്‍, ഇസ്മായില്‍, സി.വി ഷരീഫ്,നസീര്‍ബാബു, പി.ടി.എ സലാം എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ബംഗളൂരിവില്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചത്.

Sharing is caring!