മലപ്പുറം മാനത്തുമംഗലത്ത് 40 പ്രീ പ്രൈമറി കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കുട്ടികള്‍ക്ക് ചോറിനൊപ്പം നല്കുന്ന കറി മുളക്വെള്ളം,സ്വമേധേയ കേസെടുത്ത് സംസ്ഥാന ഭക്ഷ്യ കമ്മിഷന്.
മലപ്പുറം: 40ഓളം പ്രീ പ്രൈമറി കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കുട്ടികള്‍ക്ക് ചോറിനൊപ്പം
നല്കുന്ന കറി മുളക്വെള്ളം. സംഭവം മലപ്പുറം മാനത്തുമംഗലത്ത്. സ്വമേധേയ കേസെടുത്ത്
സംസ്ഥാന ഭക്ഷ്യ കമ്മിഷന്. കറിയില്‍ പച്ചക്കറികള്‍ ഉള്‍പ്പെടണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വകവെക്കാതെ 40ഓളം പ്രീ പ്രൈമറി കുട്ടികള്‍ പഠിക്കുന്ന എയ്ഡഡ് സ്കൂളില്‍ ഉച്ചഭക്ഷണത്തിനൊപ്പം കറിയായി നല്‍കുന്നത് മുളകുവെള്ളം. സര്‍ക്കാറിലേക്ക് നല്കുന്ന റിപ്പോര്‍ട്ടില്‍ നല്‍കാത്ത ഭക്ഷണവും നല്‍കിയതായി രേഖപ്പെടുത്തി. ഉച്ചഭക്ഷണ വിതണവും ഗ്യാസ് ഉപയോഗവും അപകടകരമായ രീതയിലാണെന്നും റിപ്പോര്‍ട്ട്. മോശം ഉച്ചഭക്ഷണം വിതരണം ചെയ്തതിന് പെരിന്തല്ല്മണ്ണ മാനത്തുമംഗലം എ.എം.എല്‍.പി സ്കൂളിനെതിരെയാണ് സംസ്ഥാന ഭക്ഷ്യ കമ്മിഷന് സ്വമേധയാ കേസെടുത്തത്. സ്കൂള്‍ സന്ദര്‍ശിച്ച സംസ്ഥാന ഭക്ഷ്യ കമ്മിഷന് അംഗം വി. രമേശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ചേര്‍ന്ന സംസ്ഥാന ഭക്ഷ്യ കമ്മിഷന് യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസിലെ ഉച്ചഭക്ഷണ ചുമതലയുള്ള ഓഫീസര്‍, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുടെ പേരില്‍ സ്വമേധേയാ കേസെടുക്കാന്‍ തീരുമാനിച്ചു. എ.ഇ.ഒ ഓഫീസിലെ ഉച്ചഭക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥനൊപ്പം സംസ്ഥാന ഭക്ഷ്യ കമ്മിഷന് അംഗം വി.രമേശന് കഴിഞ്ഞ ദിവസം സ്കൂളില്‍ പരിശോധന നടത്തിയിരുന്നു.
ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു എന്ന പരാതിയിലാണ് നടപടി. സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്ന കെ.ടുവില്‍ പറയുന്ന മെനുവിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിലും വലിയ വ്യത്യാസം വരുന്നതിലും 40 ഓളം പ്രീ പ്രൈമറി കുട്ടികള്‍ പഠിക്കുന്ന ഗ്രില്‍ ഇട്ട ക്ലാസ് മുറിയുടെ വരാന്തയില്‍ അപകടകരമായി ഗ്യാസ് ഉപയോഗിക്കുന്നതും ഉച്ചഭക്ഷണ വിതരണ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് കമ്മിഷന് കേസെടുത്തത്.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).