യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി മങ്കട സ്വദേശി അറസ്റ്റില്‍

മലപ്പുറം: യുവാവിനെ ആദ്യം മോട്ടോര്‍സൈക്കിള്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി. ശേഷം ഹെല്‍മറ്റും ഇരുമ്പു പൈപ്പും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഒന്നാംപ്രതിക്ക് പിന്നാലെ കേസിലെ രണ്ടാംപ്രതിയും അറസ്റ്റില്‍. മങ്കട വേരും പിലാക്കല്‍ വെച്ച് കടന്നമണ്ണ സ്വദേശിയായ യുവാവിനെ മോട്ടോര്‍സൈക്കിള്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി ഹെല്‍മറ്റ് കൊണ്ടും ഇരുമ്പു പൈപ്പ് കൊണ്ടും അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ മങ്കട ചേരിയം സ്വദേശി ആലുങ്ങല്‍
മുഹമ്മദ് ഷബീല്‍ എന്ന ഫബീസ് (19) നെയാണ് ഇന്ന് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്.
മങ്കട എസ്.ഐ അബ്ദുല്‍ അസീസ്, വനിതാ എസ്.ഐ ഇന്ദിരാ മണി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍സലാം നെല്ലായ, ബൈജു കുര്യാക്കോസ്, മൊയ്തീന്, ബാലകൃഷ്ണന്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഒന്നാം പ്രതി റിയാസിനെ കഴിഞ്ഞ 11 ന് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ പ്രതിയാണ് ഷബീല്‍. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടാം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
അതേ സമയം പോക്സോ, കഞ്ചാവ് തുടങ്ങി വിവിധ കേസുകളില്‍ പ്രതിയായ യുവാവിനെ ഇന്ന് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വള്ളുവമ്പ്രം പുല്ലാര മൂച്ചിക്കല്‍ കൊണ്ടോട്ടിപ്പറമ്പന്‍ ഇമ്മിണിക്കര റിയാസ് ബാബു എന്ന പല്ലി ബാബു (35)നെയാണ് മഞ്ചേരി സി ഐ സി അലവി അറസ്റ്റ് ചെയ്തത്. ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം പ്രതിക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
RECENT NEWS

സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് മുഖ്യപ്രതി ഫർഹാന
തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിടിയിലായ ഫർഹാന. ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കൊലപാതകമെന്ന് ഫര്‍ഹാന വെളിപ്പെടുത്തി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ [...]