മലപ്പുറത്തുകാര്‍ക്ക് അഭിമാനമായി അരീക്കോട്ടെ ഈ അധ്യാപകന്‍

മലപ്പുറത്തുകാര്‍ക്ക്  അഭിമാനമായി അരീക്കോട്ടെ ഈ അധ്യാപകന്‍

കിഴിശ്ശേരി: അദ്ധ്യാപനത്തോടൊപ്പം പഠനവും തപസ്യയാക്കിയ കിഴിശ്ശേരി ചുള്ളിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ യുപി വിഭാഗം അദ്ധ്യാപകന്‍ പി മുഹമ്മദ് സലീം നാട്ടുകാരുടെയും സ്‌കൂളിന്റെയും പ്രിയങ്കരനാകുന്നു. സ്‌കൂളിലെ അദ്ധ്യാപനത്തിന് ശേഷം പഠനത്തിന് സമയം കണ്ടെത്തി സ്വപ്രയത്‌നത്താല്‍ ഉയരങ്ങള്‍ കീഴടക്കി മാതൃകയാവുകയാണ് അരീക്കോട് ചെമ്രകാട്ടൂര്‍ പൂക്കോട്ടുചോല സ്വദേശിയായ ഈ അദ്ധ്യാപകന്‍. വിഎച്ച്എസ്ഇ, ടിടിസി, ബിഎ, ബിഎഡ്, എം എ (പോളിറ്റിക്‌സ്) തുടങ്ങിയ ബിരുദങ്ങള്‍ നേടിയ സലീം ഒടുവിലായി ന്യൂ ഡല്‍ഹി ഇഗ്‌നോ യൂണിവേഴ്‌സിറ്റി നടത്തിയ എം എ ഇംഗ്ലീഷ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടി പഠനത്തിന് മറ്റൊന്നും തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുന്നു. മുഹമ്മദ് സലീമിനെ ഡല്‍ഹി ഇഗ്‌നോ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ ഗോള്‍ഡ് മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. 24 ന് ചുള്ളിക്കോട് സ്‌കൂള്‍ പിടിഎ യും നാട്ടുകാരും തങ്ങളുടെ അദ്ധ്യാപകനെ ആദരിക്കുമെന്ന് പിടിഎ ഭാരവാഹികള്‍ പറഞ്ഞു. അരീക്കോട് പൂക്കോട്ട് ചോല അടമ്പോട്ടില്‍ പി മൊയ്തീന്‍ കുട്ടിയുടെയും ഖദീജയുടെയും മകനാണ് മുഹമ്മദ് സലീം. കിഴിശ്ശേരി സ്വദേശി ശബാന യാസ്മിന്‍ ആണ് ഭാര്യ. അസീല്‍ അമന്‍ മകനാണ്.

Sharing is caring!