പിണറായിയും മോദിയും ഒന്നിച്ച് നേരിട്ടാലും ഈ സമരത്തെ തകര്‍ക്കാന്‍ കഴിയില്ല: കെ.പി.എ മജീദ്

മലപ്പുറം: പിണറായി വിജയനും നരേന്ദ്ര മോദിയും ഒന്നിച്ച് നേരിട്ടാലും ഈ സമരത്തെ തകര്‍ക്കാന്‍ കഴിയില്ല എന്ന് സംസ്ഥാന മുസ്്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മോദി നേരിട്ടാണെങ്കില്‍ പിണറായി വിജയന് ഒളിഞ്ഞാണ് സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. പൗരത്വ പ്രശ്നത്തില്‍ കേരളത്തില്‍ നടക്കുന്ന എല്ലാ സമരങ്ങള്‍ക്കെതിരെയും പിണറായി വിജയന്റെ പൊലീസ് കേസെടുത്തിരിക്കുകയാണ്. പൗരത്വ രജിസ്റ്ററിനെതിരെ ആദ്യം സമരം നടത്തിയ പാര്‍ട്ടി ലീഗാണ്. കോഴിക്കോട്ടും ഏറണാകുളത്തും റാലി നടത്തി മുസ്ലിം ലീഗ് പ്രക്ഷോഭം തുടങ്ങുമ്പോ മറ്റു പല പാര്‍ട്ടികളും ആലോചിച്ചിട്ട് പോലുമില്ല. ലക്ഷ്യം നേടുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്ത് ഉണ്ടാവും. മലപ്പുറം നിയോജക മണ്ഡലം മുസ്്ലിംലീഗ് കമ്മിറ്റി പൂക്കോട്ടൂര്‍ പിലാക്കല്‍ നടത്തിയ ജനജാഗ്രത സദസിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. പി. ബീരാന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, കെ. മുഹമ്മദുണ്ണി ഹാജി, ഉമ്മര്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി, വി. മുസ്തഫ, സി.എച്ച് ഹസ്സന് ഹാജി, ഇ അബൂബക്കര്‍ ഹാജി, പി.എ സലാം, ബി. മുഹമ്മദ്കുട്ടി, സക്കീന പുല്‍പ്പാടന്‍, സി.എച്ച് ജമീല ടീച്ചര്‍, മുഹമ്മദ് മാഹിരി, ബാവ വിസപ്പടി, അശ്റഫ് പാറച്ചോടന്‍, കെ. ഇസ്മായീല്‍ മാസ്റ്റര്‍, എം.ടി അലി, അഡ്വ. കാരാട്ട് അബദുറഹിമാന്‍, സജീര്‍ കളപ്പാടന്‍, കെ. നവാഫ്, വി. യൂസുഫ് ഹാജി. മുജീബ് പൂക്കോട്ടൂര്‍, മന്നയില്‍ അബൂബക്കര്‍, സി.കെ മുഹമ്മദ്, എന്‍.പി അക്ബര്‍, ഹുസൈന് ഉള്ളാട്ട്, കെ ഫാരിസ് പള്ളിപ്പടി പ്രസംഗിച്ചു. അഡ്വ. കെ.കെ ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.