മലപ്പുറം മൂന്നിയൂര്‍ സ്വദേശി ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്ത്‌വീണ് മരിച്ചു

മലപ്പുറം മൂന്നിയൂര്‍  സ്വദേശി ലോഡ്  ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്ത്‌വീണ് മരിച്ചു

തിരൂരങ്ങാടി: മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്ത് വീണ് മധ്യവയസ്‌കന്‍ മരിച്ചു. മൂന്നിയൂര്‍ പടിക്കല്‍ സ്വദേശി നീലാട്ട്‌തൊടിയില്‍ താമസിക്കുന്ന പരേതനായ അഹമ്മദ് കോയയുടെ മകന്‍ എന്‍.പി അബ്ദുനാസര്‍ (48) ആണ് മരിച്ചത്. പാലക്കാട്കുന്നംകുളത്തിനടുത്ത് പെരുമ്പായിയിലാണ് സംഭവം. കണ്ടയ്‌നറുകളില്‍ നിന്നും മറ്റും ലോഡ് ഇറക്കാന്‍ പോവാറുള്ള നാസര്‍ ബാലുശ്ശേരിയില്‍ മാര്‍ബിള്‍ ഇറക്കി ലോഡുമായി പെരുമ്പായിയിലെത്തി ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ
ഒരു വീട്ടില്‍ മാര്‍ബിള്‍ ഇറക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം.
കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മയ്യിത്ത് ബുധനാഴ്ച വൈകീട്ട് 4.30 ന് പടിക്കല്‍ ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി.
മാതാവ് : ഖദീജ, ഭാര്യ : ഹാജറ, മക്കള്‍ : ഹാഷിര്‍, ഫാത്തിമഅംന

Sharing is caring!