കോഡൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

കോഡൂര്‍ സ്വദേശി  സൗദിയില്‍ മരിച്ചു

കോഡൂര്‍: വടക്കേമണ്ണ സ്വദേശിയും ഇപ്പോള്‍ വലിയാട്ടില്‍ താമസക്കാരനുമായ പൂന്തിരുത്തി ജഅ്ഫര്‍ (53) സൗദിയിലെ റിയാദ് ബത്ഹയില്‍ മരണപ്പെട്ടു. പരേതനായ പൂന്തിരുത്തി കമ്മുകുട്ടി മുസ് ലിയാരുടെ മകനാണ്. ഭാര്യ കാമ്പ്രത്ത് പുലിക്കോടന്‍ ഖദീജ. മക്കള്‍ മുഹമ്മദ് ദാനിഷ്, മുഹമ്മദ് ഉവൈസ്, ജുമാന.
ഖബറടക്കം റിയാദില്‍ നടത്തി. പരേതന്റെ പേരിലുള്ള ജനാസ നമസ്‌ക്കാരം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് വലിയാട് ജുമാമസ്ജിദില്‍ നടക്കും.

Sharing is caring!