മലപ്പുറം മൂന്നിയൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു
തിരൂരങ്ങാടി: മൂന്നിയൂര്‍ കുണ്ടം കടവ് സ്വദേശി പരേതനായ കല്ലാക്കന് മുഹമ്മദിന്റെ മകന് അബ്ദുല്‍ നാസര്‍ (50) ജിദ്ദയില്‍ നിര്യാതനായി. രണ്ട് പതിറ്റാണ്ടിലതികമായി ജിദ്ദയിലെ റാബകില്‍ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ ക്ഷീണത്തെ തുടര്‍ന്ന് ജിദ്ദയിലെ നാഷ്ണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. സൗദി സമയം രാത്രി പത്ത് മണിയോടെ മരണപ്പെടുകയായിരുന്നു. ജിദ്ദയില്‍ തന്നെ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അവധി കഴിഞ്ഞ് എട്ട് മാസം മുമ്പ് ജിദ്ദയിലേക്ക് മടങ്ങിയ നാസര്‍ അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു. ഭാര്യ: ഷംഷാദ, മക്കള്‍: നൗഷാദ് (ദര്‍സ് വിദ്യാര്‍ത്ഥി, കളിയാട്ടമുക്ക് മസ്ജിദ്), റബീഹ്, ഫാത്തിമ റിഫ, സമാസ്, സഹോദരങ്ങള്‍: അഹമ്മദ്, അബ്ദുല്‍ അസീസ് (സൗദി), നഫീസ, കദിയുമ്മ, ആയിശാബി, സുഹ്റാബി.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]