ടി.പി അഷ്റഫലിക്ക് അമേരിക്കയിലേക്ക് ക്ഷണം

ടി.പി അഷ്റഫലിക്ക്  അമേരിക്കയിലേക്ക് ക്ഷണം

മലപ്പുറം: യു.എസ് ഗവണ്‍മെന്റിന്റെ ബ്യൂറോ ഓഫ് എഡ്യുകേഷണല്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്സ് ഡിപാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന ‘യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രക്രിയ’ എന്ന വിഷയത്തിലെ 21 ദിവസത്തെ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രതിനിധികളില്‍ ഒരാളായി എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലിയെ തെരഞ്ഞെടുത്തു. ഈ മാസം 22 മുതല്‍ മാര്‍ച്ച് 14 വരെ വാഷിംഗ്ടണ്‍ ഡി.സി, അയോവ, മിയാമി, ഫ്ളോറിഡ എന്നിവിടങ്ങളിലാണ് പ്രോഗ്രാം. ആസ്ത്രേലിയ, ബര്‍മ്മ, ചൈന, കൊറിയ, മലേഷ്യ, ശ്രീലങ്ക, താജിക്കിസ്ഥാന്‍, തായ്ലാന്‍ഡ് എന്നീ രാഷ്ട്രങ്ങളിലെ വിവിധ വിദ്യാര്‍ഥി യുവജന നേതാക്കളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍.
അമേരിക്കന്‍ സമൂഹത്തെയും ഗവണ്‍മെന്റിനേയും സംസ്‌കാരങ്ങളെയും കുറിച്ച് അടുത്തറിയുന്നതിന്നായി വിവിധ വിഷയങ്ങളില്‍ യു.എസ് ഗവണ്‍മെന്റിലെ ബ്യൂറോ ഓഫ് കള്‍ച്ചറല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന അന്താരാഷ്ട്ര പരിപാടിയാണ് ഐ.വി.എല്‍.പി വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി യുവജന നേതാക്കളെ യു.എസ് കോണ്‍സുലേറ്റ് നേരിട്ട് ഇന്റര്‍വ്യൂ നടത്തിയാണ് ഐ.വി.എല്‍.പിയിലേക്ക് തെരഞ്ഞെടുക്കുന്നത്. എം.എസ്.എഫ് പ്രഥമ ദേശീയ പ്രസിഡണ്ടായ ടി.പി അഷ്റഫലി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ്.

Sharing is caring!