തിരൂര്‍ സ്വദേശിയായ യുവ എഞ്ചിനീയര്‍ ദുബൈയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു
മലപ്പുറം: തിരൂര്‍ സ്വദേശിയായ യുവ എഞ്ചിനീയര്‍ ദുബൈയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു.തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന് സബീല്‍ റഹ്മാന് (25 ) ആണ് സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും കാല്‍വഴുതി വീണ് മരിച്ചത്. .അവിവാഹിതനാണ്. ഒന്നര വര്‍ഷമായി ദുബൈയില്‍ പ്ലാനിംഗ് എഞ്ചിനീയറായി ജോലിചെയ്തു വരികയായിരുന്നു. മാതാവ് സുബൈദ.ഫാസില ഷെറിന്,ജംഷീന,ഗയാസ് സഹോദരങ്ങളാണ്. ദുബൈ് ഹെഡ് ക്വാട്ടേഴ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]