വീട്ടില്‍ ടിവി കണ്ടിരുന്ന മകള്‍ ഉറങ്ങിപ്പോയപ്പോള്‍ പിതാവ് ബെഡ് റൂമില്‍ കൊണ്ടുപോയി പീഡിപ്പിച്ചു
മലപ്പുറം: വീട്ടില്‍ ടിവി കണ്ടിരുന്ന മകള്‍ ഉറങ്ങിപ്പോയപ്പോള്‍ പിതാവ് ബെഡ് റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പീഡനം നടത്തിയത് മാതാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ. പതിനൊന്നുകാരിയെ ലൈംഗിക പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും.
പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയാണ് ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
മലപ്പുറം കാടമ്പുഴ മേഖലയിലെ താമസക്കാരനായ ാല്പതുകാരനെയാണ് ജഡ്ജി എ വി നാരായണന് ശിക്ഷിച്ചത്. 2016 ഒക്ടോബര്‍ ആറിനും ഏഴിനുമാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ഏറെ നേരം ടിവി കണ്ടിരുന്ന കുട്ടി ഉറങ്ങിപ്പോയപ്പോള്‍ പിതാവ് ബെഡ് റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇത്. മാതാവ് തിരിച്ചെത്തിയപ്പോള്‍ കുട്ടി പീഡന വിവരം അറിയിക്കുകയായിരുന്നു.
ഒക്ടോബര്‍ എട്ടിന് മാതാവ് കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് പിറ്റേന്ന് പ്രതി അറസ്റ്റിലായി. വിധിയനുസരിച്ചുള്ള പിഴ സംഖ്യ ഒടുക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. അതോടൊപ്പം പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷ പി ജമാല്‍ ഹാജരായി.
RECENT NEWS
കിഴിശ്ശേരിയിൽ കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് മരിച്ചു
അരീക്കോട്: കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് മരിച്ചു. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്നിയുടേയും മകന് നൂര്‍ ഐമന് (ഒന്നര) ആണ് മരിച്ചത്. [...]