കളിക്കുന്നതിനിടെ ഫുട്ബോള്‍ എടുക്കാന്‍ പോയ നാലരവയസുകാരന് കിണറ്റില്‍ വീണുമരിച്ചു
പേങ്ങാട്ടിരി: കളിക്കുന്നതിനിടെ ഫുട്ബോള്‍ എടുക്കാന്‍പോയ നാലരവയസുകാരന് കിണറ്റില്‍ വീണുമരിച്ചു. ചെമ്മന്‍കുഴി തിബ്യാന് പ്രീ സ്കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥി മേലെ പൊട്ടച്ചിറ മലയില്‍ താഴത്തേതില്‍ സുബൈറിന്റെ മകന് മുഹമ്മദ് ഷാമിലാണ് മരിച്ചത്. കളിക്കുന്നതിനിടെ ഫുട്ബോള്‍ പൊങ്ങി തൊട്ടടുത്ത വീട്ടിലെ കിണറിലെ വലയില്‍ കുടുങ്ങിയ ബോളടുക്കാന് ശ്രമിക്കുന്നതിനിടെ കിണറിലേക്ക് വീഴുകയായിരുന്നു. കിണറിന് പതിനഞ്ചടിയോളം ആഴവും മൂന്ന് മീറ്റര്‍ വെള്ളവുമുണ്ട്. ഷമീമയാണ് മാതാവ്. സഹോദരന്: മുഹമ്മദ് ഷിബിന്‍.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]