പൗരത്വ ഭേദഗതി നിയയത്തിനെതിരെ രാത്രി 7മണി മുതല്‍ രാത്രി ഒരുമണിവരെ രാമപുരത്ത് പ്രതിഷേധം

പൗരത്വ ഭേദഗതി നിയയത്തിനെതിരെ   രാത്രി 7മണി മുതല്‍  രാത്രി ഒരുമണിവരെ  രാമപുരത്ത്  പ്രതിഷേധം

രാമപുരം ; പൗരത്വ നിയമ ഭേദഗതി പിന്‍ വലിക്കുക എന്ന് ആവശ്യപ്പെട്ട് പുഴക്കാട്ടിരി പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ വിരോദ് രാത് എന്ന പേരില്‍ വൈകുന്നേരം 7 മണി മുതല്‍ രാത്രി ഒരുമണിവരെ രാമപുരത്ത് വെച്ച് പ്രതിഷേധ മുദ്രാവാക്യങ്ങളും, പ്രതിഷേധ ചിത്രംവരയും, പ്രതിഷേധ പാട്ട്കള്‍ പാടിയും പരിപാടി വ്യത്യസ്തമായി. ശാഹിന്‍ ബാഗ് സ്‌ക്വറിലെ സമരക്കാര്‍ക്ക് ഐക്യദാര്‍ഡ്യം അറീക്കുകയും ചെയ്തു. ഗാന്ധിയന്‍ സന്ദേശം പിന്‍തുടര്‍ന്നാണ് സമരം നടന്നത്. പ്രശസ്ത സിനിമാ സംവാധായകനും, തിരക്കഥാകൃത്തുമായ ഹരിഹരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദളിദ് ലീഗിലേക്ക് കടന്ന് വന്ന സുരേഷ് കലകപ്പാറ, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് മെബര്‍ഷിപ്പ് നല്‍കുകയും ചെയ്തു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി.പി സൈദലവി, എഴുത്ത്കാരന്‍ ഫിറോസ് ഖാന്‍ പരപ്പനങ്ങാടി, ഉമ്മര്‍ അറയ്ക്കല്‍, എന്‍.എ കരീം, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, അഡ്വ. ടി കുഞ്ഞാലി, എം.അബ്ദുള്ള മാസ്റ്റര്‍, ടി.പി ഹാരിസ്, എം.ടി റാഫി, അനീസ് മങ്കട, ഷാഹുല്‍ ഹമീദ്, കെപി സാദിഖലി, സൈനുദ്ധീന്‍ രാമപുരം, സുരേഷ് ബാബു, ബാലന്‍ രാമപുരം, കരീം കുയിലന്‍, അക്ബര്‍ മേലേടത്ത്, ഹംസത്തലി ചെനങ്കര, അനീസ് മാസ്റ്റര്‍, ഫഹദ് സിഎച്ച്, നൗഫല്‍ വിപി, അയ്യൂബ് രാമപുരം, റഷീദ് ബിന്‍സി, ജാബിര്‍.ടി, കുഞ്ഞിമുഹമ്മദ്, ഷമീര്‍.കെ, യാസിര്‍ കുഴിക്കാട്ടില്‍, ആസിഫ് എന്നിവര്‍ സംസാരിച്ചു.

Sharing is caring!