മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന ആറുവയസ്സുകാരി എതിരെ വന്ന ബൈക്കിടിച്ച് മരിച്ചു

മദ്രസവിട്ടു വീട്ടിലേക്ക്  പോവുകയായിരുന്ന  ആറുവയസ്സുകാരി  എതിരെ വന്ന  ബൈക്കിടിച്ച് മരിച്ചു

എടരിക്കോട്: മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന ബാലിക എതിരെ വന്ന ബൈക്കിടിച്ച് മരിച്ചു. എടരിക്കോട് അരീക്കല്‍ താണുക്കുണ്ട് പുല്‍പാട്ടില്‍ മുഹമ്മദ്ശരീഫിന്റെ മകള്‍ നജിദ ഫാത്തിമ(6)യാണ് മരിച്ചത്. പുതുപ്പറമ്പ് റോഡിലെ ചുടലപ്പാറയില്‍ രാവിലെയാണ് അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം ഞായറാഴ്ച്ച ഉച്ചയോടെ ഞാറത്തടം ജുമാ മസ്ജിദില്‍. മാതാവ്: സമീന സഹോദരങ്ങള്‍: നജാദ്, നജ്ഹ ഫാത്തിമ

Sharing is caring!