എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ സസ്പെന്‍ഡ് ചെയ്തു
മലപ്പുറം: എംഎസ്എഫ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകുന്നു. ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുന്ന മലപ്പുറം എംഎസ്എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു. എംഎസ്എഫ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റിയുടെ തീരുമാനം അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നിഷാദ് കെ സലീമിനെ പ്രസിഡന്റാക്കണമെന്ന നിലപാടില്‍ നിലവിലെ എംഎസ്എഫ് നേതൃത്വവും
പികെ നവാസിനെ പ്രസിഡന്റാക്കണമെന്ന അഭിപ്രായത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഉറച്ച് നില്‍ക്കുന്നതിനിടെയാണ് അച്ചടക്ക നടപടികള്‍ തുടങ്ങിയത്. ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുന്ന എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ മുസ്ലീംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് സ്ഥാനത്ത് നിന്ന് നീക്കി പത്രക്കുറിപ്പ് ഇറക്കിയത്. എന്നാല്‍ സസ്പെന്‍ഡ് ചെയ്തതിന്റെ കാരണം പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.
എംഎസ്എഫ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം അട്ടിമറിച്ചതിനാലാണ് നടപടിയെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. ലീഗ് മുഖപത്രമായ ചന്ദ്രികയിലൂടെയാണ് നടപടി അറിഞ്ഞതെന്നും എന്തിനാണ് മാറ്റിയതെന്ന് അറിയിച്ചിട്ടില്ലെന്നുമായിരുന്നു പുറത്താക്കപ്പെട്ട റിയാസ് പുല്‍പ്പറ്റയുടെ പ്രതികരണം. ജില്ലാ ലീഗ് കമ്മിറ്റിക്ക് എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെ മാറ്റാന്‍ കഴിയില്ലന്ന് എംഎസ്എഫ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഈ കാര്യത്തില്‍ ലീഗ് സംസ്ഥാന കമ്മിറ്റിയെ എംഎസ്എഫ് ഭാരവാഹികള്‍ പരാതി ബോധിപ്പിക്കുകയും ചെയ്തു.
RECENT NEWS
പോത്തുകല്ലിലെ തുടര്‍ച്ചയായ പ്രകമ്പനം; ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി
മലപ്പുറം: നിലമ്പൂര്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ആനക്കല്‍ ഉപ്പട പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും വീണ്ടും ശബ്ദമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ [...]