മലപ്പുറത്തുനിന്നും അയച്ച പൗരത്വഭേദഗതി നിയമത്തിന്റെ പകര്‍പ്പ് കത്തിച്ച ചാരം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസിലെത്തി

മലപ്പുറത്തുനിന്നും അയച്ച പൗരത്വഭേദഗതി നിയമത്തിന്റെ  പകര്‍പ്പ് കത്തിച്ച ചാരം  പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ  ഓഫീസിലെത്തി

മലപ്പുറം: പ്രതിഷേധ സൂചകമായി പൗരത്വഭേദഗതി നിയമത്തിന്റെ പകര്‍പ്പ് കത്തിച്ച ചാരം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസിലെത്തി. യുവജനതാദള്‍ എസ് സംസ്ഥാനകമ്മറ്റി അയച്ചുകൊടുത്ത ചാരമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചതായി അറിയിച്ച് ലഭിച്ചത്. പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ഥമായ പ്രതിഷേധം സംഘടിപ്പിച്ചത് യുവജനതാദള്‍ എസ് സംസ്ഥാന കമ്മറ്റിയാണ്. നിയമത്തിന്റെ പകര്‍പ്പ് കത്തിച്ച ചാരം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അയച്ചുകൊടുക്കുകയായിരുന്നു യുവജനതാദള്‍ എസ് പ്രവര്‍ത്തകര്‍. ഇന്ത്യയുടെ മതേതര മതനിരപേക്ഷ നിലപാടുകള്‍ക്ക് മുറിവേറ്റ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചാരം അയച്ചു നല്‍കിയതെന്ന് യുവജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി പറഞ്ഞു. നേരത്തെ ചില സംഘടനകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ചുനല്‍കിയപ്പോള്‍ സ്വീകരിക്കാതെ തിരിച്ചയക്കുകയായിരുന്നു. ഇന്ത്യന്‍ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയും പൗരത്വഭേദഗതി നിയമത്തിനെതിരെയും ഡല്‍ഹിയില്‍ ഉള്‍പ്പെടെ പ്രത്യക്ഷസമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ശരീഫ് പാലോളി പറഞ്ഞു.

Sharing is caring!