രാജ്യം ആഗ്രഹിക്കുന്നത് സ്വാമി വിവേകാനന്ദന് സ്വപ്നം കണ്ട ഇന്ത്യയെ: മുനവ്വറലി തങ്ങള്‍

മലപ്പുറം: രാജ്യം ആഗ്രഹിക്കുന്നത് സ്വാമി വിവേകാന്ദനും ശ്രീനാരായണ ഗുരുവും സ്വപ്നംകണ്ട ഇന്ത്യയെയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മോദിയും യോഗിയും മനക്കോട്ടകെട്ടിയ ഇന്ത്യയെ ആരും തന്നെ ആഗ്രഹിക്കുന്നില്ല. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നയങ്ങളും നിയമങ്ങളും ഭാരതജനതയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കശ്മീരും ആസാമും ഇതിനുദാഹരണങ്ങളാണ്. ഇത്തരത്തിലുള്ള ആശങ്കകളെ പ്രതിരേധിക്കാനും ജനങ്ങള്‍ക്ക് ധൈര്യം പകരാനും രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നേട്ട് വരേണ്ടതുണ്ട്. മുസ്ലിം ലീഗ് പാര്‍ട്ടി ഈ ദൗത്യം ഏറ്റെടുത്തത് പ്രശംസനീയമാണെന്നും തങ്ങള്‍ പറഞ്ഞു. പോരാട്ടങ്ങള്‍ ഫലം കണ്ടു തുടങ്ങിയതിന്റെ സൂചനയാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ രാജ്യം കണ്ടത്. പോരാട്ടങ്ങള്‍ ഇനിയും ശക്തിയോടെ തുടരുക തന്നെ ചെയ്യും. രാജ്യം തിരിച്ചുപിടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മറ്റുള്ളവരെ രണ്ടാംകിട പൗരന്മാരാക്കി മാറ്റാനുള്ള ശ്രമങ്ങളെ മതേതര മനസുകള്‍ ഒരുമിച്ചു നിന്ന് തോല്പിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിംലീഗ് ജനജാഗ്രത സദസുകള്‍ക്ക് തുടക്കം
ഭയം വിതച്ചും സ്വാതന്ത്ര്യം ഹനിച്ചും രാജ്യത്തെ കീറിമുറിക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ സമരാഗ്നിയുടെ പ്രതിരോധക്കോട്ട തീര്‍ത്ത് മുസ്ലിംലീഗ് ജനജാഗ്രത സദ്ദസ്സുകള്ക്ക് ഇന്നലെ മലപ്പുറം താമരകുഴിയില്‍ തുടക്കമായി. വൈവിധ്യങ്ങളെയെന്നും നെഞ്ചേറ്റിയ രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാനുള്ള സംഘ്പരിവാര്‍ നീക്കങ്ങള്‍ക്കെതിരെ അണയാത്ത പോരാട്ടമാണ് രാജ്യത്തെവിടെയുമുള്ളത്. ഈ സമരങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുകയാണ് മുസ്ലിംലീഗ്. ഭരണകൂടം ജനങ്ങള്‍ക്കുമേല്‍ ഭയാശങ്കയുടെ കരിനിഴല്‍വീഴ്ത്തി കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ജനമനസ്സുകള്‍ക്ക് കൂടുതല്‍ കരുത്തും ആത്മ ധൈര്യവും പകരുന്നതിനും സമരം ശക്തിപ്പെടുത്തുന്നതിനുമാണ് ‘ഭിന്നിപ്പിക്കലിനെതിരെ ചെറുത്ത് നില്പ്’ എന്ന പ്രമേയത്തില്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി 1000 ജന ജാഗ്രത സദ്ദസ്സുകള് നടത്തുന്നത്. നാനാജാതി മതസ്ഥരും പങ്കെടുത്ത ജില്ലാ തല ഉദ്ഘാടന പരിപാടി മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം വിളിച്ചോതുന്നതായി. ചടങ്ങ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.സി അബ്ദുറഹിമാന് പ്രതിജ്ഞ ചൊല്ലികൊടുത്തു. ആതവനാട് സി. മുഹമ്മദലി, ഉമ്മര്‍ അറക്കല്‍, ഇസ്മാഈല്‍ പി. മൂത്തേടം, കെ.എം അബ്ദുല്‍ ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, പി. ഉബൈദുല്ല എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്, വി. മുസ്തഫ, മന്നയില്‍ അബൂബക്കര്‍, സി.എച്ച് ജമീല ടീച്ചര്‍, ഷാഹിദ നിയാസി, അഷ്റഫ് പാറച്ചോടന്‍, ഹാരിസ് ആമിയന്‍ പ്രസംഗിച്ചു.
RECENT NEWS

ഹണിട്രാപ്പിൽ യുവതിയടക്കം മൂന്ന് പേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു
പെരിന്തൽമണ്ണ: അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ യുവതിയടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37 ), ആലിപ്പറമ്പ് [...]