ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു

തേഞ്ഞിപ്പലം: ചേളാരിയില്‍ നിന്നും ആലുങ്ങല്‍ ഭാഗത്തേക്ക് പോവുന്ന വയോധികയുടെ മാല ബൈക്കില്‍ വന്ന രണ്ടു പേര് പൊട്ടിച്ചു കടന്നു കളഞ്ഞു. ആലുങ്ങല്‍ ചന്തക്ക് സമീപം എത്തിയപ്പോള്‍ വഴി ചോദിക്കാന്‍ എന്ന വ്യാജേന സമീപത്തു നിറുത്തുകയും അതിനിടയില്‍ പിറകില്‍ ഇരുന്ന ആള് മാല പൊട്ടിക്കുകയുമായിരുന്നു.
പിടിച്ചുപറിയില്‍ ഒരു കഷ്ണം റോഡില്‍ വീണത് കൊണ്ടു കുറച്ചു മാത്രമേ മോഷ്ടാക്കള്‍ക്ക് ലഭിച്ചുള്ളൂ.
വെള്ളിയാഴ്ച ഉച്ചക്ക് 1.10 ന് ആണ് സംഭവം.മോഷടാക്കള്‍ ചേളാരി ഭാഗത്തേക്ക് അതിവേഗത്തില്‍ വാഹനം ഓടിച്ചു പോവുകയായിരുന്നു. തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്കി.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.