കോള്‍ ചെയ്യാന്‍ വാങ്ങിയ ഫോണുമായി കടന്ന യുവാവ് അറസ്റ്റില്‍

കോള്‍ ചെയ്യാന്‍  വാങ്ങിയ ഫോണുമായി  കടന്ന യുവാവ് അറസ്റ്റില്‍

തിരൂരങ്ങാടി: അക്വേറിയം ഷോപ്പിലെ ജീവനക്കാരനില്‍നിന്നും കോള്‍ ചെയ്യാന്‍ വാങ്ങിയ ഫോണുമായി ഓടിപ്പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെന്നല പൂക്കിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പത്തടി സ്വദേശി എള്ളുവിള വീട് ബുസാരി(19)യെയാണ് തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹിം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11 നാണ് കേസിനാസ്പദമായ സംഭവം. വെളിമുക്ക് പാലക്കലിലെ അക്വേറിയം ഷോപ്പിലെ ജീവനക്കാരനില്‍നിന്നും തന്റെ
ഫോണ്‍ കളഞ്ഞ് പോയെന്ന് പറഞ്ഞ് കോള്‍ ചെയ്യാന്‍ വാങ്ങിയ
കടയുടമയുടെ ഫോണുമായി
ഓടി രക്ഷപ്പെടുകയായിരുന്നു.
സി.സി ടി.വി പരിശോധിച്ച് പ്രതിയെ മനസ്സിലാക്കിയ പൊലിസ് കോട്ടയ്ക്കല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കോട്ടയ്ക്കലെ ഷോപ്പില്‍ ഏഴായിരം രൂപയ്ക്ക് വില്‍പ നടത്തിയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബുസാരി അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Sharing is caring!