ഒമ്പതംഗ സംഘത്തിലെ പരപ്പനങ്ങാടിക്കാരന്‍ പിടിയില്‍; തട്ടികൊണ്ടു പോയി മര്‍ദിച്ച് കവര്‍ച്ച നടത്തിയ ശേഷം പ്രകൃതി വിരുദ്ധ പീഡനവും

ഒമ്പതംഗ സംഘത്തിലെ പരപ്പനങ്ങാടിക്കാരന്‍ പിടിയില്‍; തട്ടികൊണ്ടു പോയി മര്‍ദിച്ച്  കവര്‍ച്ച നടത്തിയ ശേഷം പ്രകൃതി വിരുദ്ധ പീഡനവും

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കര്‍ണാടക സ്വദേശിയെ തട്ടികൊണ്ടു പോയി മര്‍ദിച്ച് കവര്‍ച്ച നടത്തിയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ഹൈവേയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒമ്പതംഗ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ പിടിയില്‍. പരപ്പനങ്ങാടി മുസ്ലിയാര്‍ വീട്ടില്‍ റഷീദാണ് പിടിയില്‍. കൊണ്ടോട്ടി സിഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികള്‍ കവര്‍ച്ചക്ക് ഉപയോഗിച്ച ക്രൂയിസര്‍ വാഹനവും പിടിച്ചെടുത്തു. പിടിയിലായ റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. അന്ന് പുലര്‍ച്ചെ 4.30ന് കരിപൂരില്‍ വിമാനമിറങ്ങിയ പരാതിക്കാരന്‍ പുറത്തിറങ്ങി മറ്റൊരു യാത്രക്കാരനേയും കൂട്ടി ഓട്ടോയില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഹൈവേയില്‍ കൊട്ടപ്പുറത്തിനു സമീപം വച്ച് ബൈക്കിലും ക്രൂയിസറിലും വന്ന സംഘം ഓട്ടോ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുളക് സ്പ്രേ നടത്തി പരാതിക്കാരനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച് ഇയാളുടെ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡ് ഉപയോഗിച്ച് 30,000 രൂപയും വിദേശ കറന്‍സികളും കവര്‍ന്ന് കടലുണ്ടി പാലത്തിനു സമീപം കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം തേഞ്ഞിപ്പാലം ഹൈവേയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

Sharing is caring!