പ്രായത്തെ വെല്ലുന്ന കഞ്ചാവ് കടത്തുകാരിയായ 71വയസ്സുകാരി നൂര്‍ജഹാന്‍. കഞ്ചാവ് കടത്തുകേസില്‍ നേരത്തെ പിടക്കപ്പെട്ടിട്ടും ശിക്ഷ അനുഭവിച്ചിട്ടും വീണ്ടും പിടിയിലായത് അഞ്ചുകിലോ കഞ്ചാവുമായി

പ്രായത്തെ വെല്ലുന്ന കഞ്ചാവ്  കടത്തുകാരിയായ 71വയസ്സുകാരി  നൂര്‍ജഹാന്‍. കഞ്ചാവ് കടത്തുകേസില്‍ നേരത്തെ  പിടക്കപ്പെട്ടിട്ടും ശിക്ഷ അനുഭവിച്ചിട്ടും വീണ്ടും  പിടിയിലായത് അഞ്ചുകിലോ കഞ്ചാവുമായി

മലപ്പുറം: പ്രായത്തെ വെല്ലുന്ന കഞ്ചാവ് കടത്തുകാരിയായ 71വയസ്സുകാരി നൂര്‍ജഹാന്‍. കഞ്ചാവ് കടത്തുകേസില്‍ നേരത്തെ പിടക്കപ്പെട്ടിട്ടും ശിക്ഷ അനുഭവിച്ചിട്ടും വീണ്ടും പിടിയിലായത് അഞ്ചുകിലോ കഞ്ചാവുമായി. നൂര്‍ജഹാനും റാഫിയും ഇടനിലക്കാര്‍ക്ക് കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഭാഗങ്ങളില്‍ ഇടനിലക്കാര്‍ക്ക് കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ചെറുകാവ് വില്ലേജ് ഓഫിസ് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ അഞ്ചു കിലോ കഞ്ചാവുമായി മലപ്പുറം എക്സൈസിന്റെ പിടിയിലായത്.

തമിഴ്നാട്ടില്‍ നിന്നും ഇടനിലക്കാരിയായി കഞ്ചാവ് കൊണ്ടുവന്ന പാലക്കാട് വടക്കുന്തറ ചുണ്ണാമ്പുതറ വീട്ടില്‍ നൂര്‍ജഹാന്‍ (71), നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ വേങ്ങര പുത്തന്‍ പീടിയേക്കല്‍ മറ്റാനത്ത് വീട്ടില്‍ റാഫി (44) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മലപ്പുറം എക്സൈസ് ഇന്റജിലന്‍സ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ. ജിനീഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. റാഫിക്ക് വേണ്ടി കഞ്ചാവ് കടത്തിയതിന് ശിക്ഷ അനുഭവിച്ച് വന്നിരുന്ന സ്ത്രീയാണ് നൂര്‍ജഹാന്‍. കോഴിക്കോട് ജയിലില്‍ വച്ചാണ് നൂര്‍ജഹാനെ റാഫി പരിചയപ്പെടുന്നത്.

തിരൂരില്‍ 2016ല്‍ രണ്ടു കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയ നൂര്‍ജഹാന്‍ ജാമ്യത്തില്‍ ഇറങ്ങി റാഫിയുമായി ചേര്‍ന്ന് കൂട്ടുകച്ചവടം ആരംഭിക്കുകയായിരുന്നു. കൊണ്ടോട്ടി, പുളിക്കല്‍, രാമനാട്ടുകര മേഖലകളില്‍ ഗുഡ്സ് ഓട്ടോറിക്ഷയില്‍ പച്ചക്കറി കച്ചവടം നടത്തുന്നതിന്റെ മറവിലാണ് റാഫി കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. നൂര്‍ജഹാനെ ഉപയോഗിച്ച് തമിഴ്നാട്ടില്‍ നിന്നും കടത്തുന്ന കഞ്ചാവ് രണ്ടു കിലോഗ്രാം അടങ്ങുന്ന ഒരു പാര്‍സലിന് 8000 രൂപ നല്‍കി ഇവിടെ എത്തിച്ച് 30000 രൂപക്ക് ഇടനിലക്കാര്‍ക്ക് നല്‍കി വന്‍ലാഭം കൊയ്യുകയായിരുന്നു ഇരുവരും. ഇത് ചില്ലറ വിപണിയില്‍ വിദ്യാര്‍ത്ഥികളിലും മറ്റും എത്തുമ്പോള്‍ അഞ്ചു ഗ്രാം അടങ്ങിയ ഒരു പൊതി കഞ്ചാവിന് 500 രൂപ വിലവരും. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പ്രധാന കണ്ണികളാണ് റാഫിയും നൂര്‍ജഹാനും. പരിയമ്പലത്തുള്ള വാടക വീട്ടിലാണ് കടത്തിക്കൊണ്ടു വരുന്ന കഞ്ചാവ് ഇവര്‍ സൂക്ഷിച്ചിരുന്നത്.

റാഫി കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിച്ചു വരവെ ഹൈക്കോടതിയില്‍ നിന്ന് അപ്പീലില്‍ പുറത്ത് ഇറങ്ങിയതാണ്. നൂര്‍ജഹാനും മുന്‍പ് ആറ് കിലോ കഞ്ചാവുമായി തമിഴ്നാട് കമ്പത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു. ഇവര്‍ ഇതിന് മുന്‍പും നിരവധി കേസുകളില്‍ പിടിക്കപ്പെടുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഈ കണ്ണിയിലെ മറ്റുളളവരെ കുറിച്ചും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പുറത്തിറങ്ങിയ ഇരുവരും കഞ്ചാവ് കച്ചവടത്തില്‍ വീണ്ടും സജീവമായി എന്ന വിവരത്തെത്തുടര്‍ന്ന് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി എക്സൈസ് ഇന്റലിജന്‍സ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവരില്‍ നിന്നും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 25750 രൂപയും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന കെ എല്‍ 14 എന്‍ 2068 നമ്പര്‍ ഓട്ടോറിക്ഷയും എക്സസൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.

പരിശോധന സംഘത്തില്‍ മലപ്പുറം റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വി കുഞ്ഞിമുഹമ്മദ്, ടി വി മായിന്‍കുട്ടി, മലപ്പുറം ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ടി സന്തോഷ്, ഡി ഫ്രാന്‍സിസ്, പി രവീന്ദ്രനാഥ്, ടി ഷിജുമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി കെ ഷംസുദ്ദീന്‍, എം റാശിദ്, കെ പി സാജിദ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി എസ് സില്ല, വി ജിഷ, ഡ്രൈവര്‍ വി ശശീന്ദ്രന്‍ , ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Sharing is caring!