വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ആസാം സ്വദേശിയായ ലോഡിംഗ് തൊഴിലാളി പിടിയില്‍

വീട്ടില്‍ അതിക്രമിച്ചുകയറി  വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച  ആസാം സ്വദേശിയായ  ലോഡിംഗ് തൊഴിലാളി പിടിയില്‍

വേങ്ങര: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി യെ വേങ്ങര പോലീസ് അറസ്റ്റു ചെയ്തു.ആസാം ലക്കിപ്പുര്‍ സ്വദേശി പ്രഹിദ് കോച്ച്. (38)നെയാണ് എസ്.ഐ.മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തത്. ലോഡിംഗ് തൊഴിലാളിയായ പ്രഹിദ് കോച്ച് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് നിര്‍മ്മാണ വസ്തുക്കളുമായിപകല്‍ സമയത്ത് എത്തിയിരുന്നു. വസ്തു വിറക്കി പോയ ശേഷം ബുധനാഴ്ച രാത്രി 2 മണിയോടെ ഇയാള്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ എത്തുകയും വീട്ടമ്മയെ അക്രമിക്കുകയുമായിരുന്നു. സ്ത്രീയുടെ ബഹളത്തിനിടെ രക്ഷപ്പെട്ട പ്രതിയുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്തു നിന്നും കിട്ടിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Sharing is caring!