മലപ്പുറത്തെ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ ഒരുദിവസം വളയം പിടിച്ചത് പാവപ്പെട്ട സ്ത്രീയുടെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രകിയക്ക് പണം കണ്ടെത്താന്‍

മലപുറം: കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ വളയം പിടിച്ചത് പാവപ്പെട്ട ഒരു സ്ത്രീയുടെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രകിയക്ക് പണം കണ്ടെത്താന്‍.യാത്രക്കാര്‍ കണ്ടക്ടര്‍ക്ക് നല്‍കിയത് കാര്യണ്യത്തിന്റെ ചില്ലറ തുട്ടുകള്‍ .
മലപ്പുറത്തെ കുണ്ടില്‍ പീടികക്കല്‍ മുഹമ്മദിന്റെ ഭാര്യ ആയിശാബി യുടെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രകിയക്ക് പണം കണ്ടെത്താന്‍ നാട്ടുകാര്‍
യോഗം ചേര്‍ന്ന് ഫണ്ട് സ്വരൂപണം ആരംഭിച്ചിരുന്നു.
ബസിലേക്ക് യാത്രക്കാരെ വിളിച്ച് കയറ്റുന്ന മുഹമ്മദിന്റെ ഭാര്യയെ സഹായിക്കാന്‍ ബസ് ഓപ്പറേറ്റഴ്സ് ഓര്ഗനൈസേഷന് തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം 26 ഓളം ബസുകള്‍ കാര്യണ്യ വഴിയില്‍ ഓടി, ആദ്യ ഘട്ടമായി ലഭിച 218560 രൂപ മലപ്പുറം ആര് ടി ഒ ജി ഗോകുല്‍ദാസ് കമ്മിറ്റിയെ ഏല്പിച്ചു. ജനറല്‍ സെക്രട്ടരി വാക്യത്ത് കോയ,
കോ – ഓര്‍ഡിനേഷന്‍ ചെയര്മാന് മഞ്ഞക്കണ്ടന്‍ രായിന്‍,
നഗരസഭ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, കരടിക്കല്‍ ഖാദര്‍, ബുസ്താന്‍ മാനു , ആര്.ടി.ഒ ഓഫീസ് സൂപ്രണ്ട് പ്രദീപ്,
ഇ ഹഫീസ് ഷാഹി, തറയില്‍ റഫീഖ് പങ്കെടുത്തു.
RECENT NEWS

പോക്സോ കേസ് പ്രതികളെ നാടു വിടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസ് പിടികൂടി
മലപ്പുറം: പത്ത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മപ്പുറം പോലീസ് പിടികൂടി. കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) [...]