കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്റൈനിലെത്തുന്ന സി. മുഹമ്മദ് ഫൈസിക്ക് ബഹ്റൈനില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കും

കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി  ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട  ശേഷം ആദ്യമായി ബഹ്റൈനിലെത്തുന്ന  സി. മുഹമ്മദ് ഫൈസിക്ക് ബഹ്റൈനില്‍  വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കും

മനാമ: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്റൈനിലെത്തുന്ന സി. മുഹമ്മദ് ഫൈസിക്ക് ബഹ്റൈനില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കുമെന്ന് ഐ.സി.എഫ് ബഹ്റൈന്‍ ഓഫീസ് അറിയിച്ചു.

ഫെബ്രുവരി 14 വെള്ളി രാത്രി 8.30ന് മനാമ സഖയ്യ റസ്റ്റോറന്റ് പാര്‍ട്ടി ഹാളിലാണ് സ്വീകരണം. ഇതില്‍ ബഹ്റൈനിലെ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

Sharing is caring!