ഹിന്ദുത്വഫാസിസ്റ്റുകള്‍ സമരങ്ങളെ നേരിടുന്നത് ജനാധിപത്യത്തെ ദുരുപയോഗം ചെയ്ത്: സംവിധായകന് സകരിയ
മലപ്പുറം: സ്വാര്‍ഥലക്ഷ്യങ്ങള്‍ മുന്‍നിറുത്തി ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനും വെടിവച്ചിടാനും ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ജനാധിപത്യ സംവിധാനങ്ങളെ തന്നെയാണ് ദുരുപയോഗം ചെയ്യുന്നതെന്ന് ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചലച്ചിത്ര സംവിധായകന് സകരിയ. മലപ്പുറത്ത് ആസാദി സ്ക്വയറിന്റെ പന്ത്രണ്ടാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനപക്ഷസമരങ്ങള്ക്കു നേരെ വെടിയുതിര്‍ക്കാന്‍ ഹിന്ദുത്വഭീകരര്ക്കു തോക്കു കിട്ടുന്നതെങ്ങനെയാണെന്ന് ജനാധിപത്യവാദികള്‍ പഠിക്കണം. സ്ത്രീകള്‍ സധൈര്യം തെരുവില്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് ജനാധിപത്യത്തിന്റെ കരുത്താണ് കാണിക്കുന്നത്.
അതുകൊണ്ട് മാനവിക മൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങളിലൂടെ രാജ്യത്തെ തിരിച്ചുപിടിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി.മുഹമ്മദ് വേളം,എസ്.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ബിനാസ് ടി.എ,
വിമന്‍സ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഫാഇസ കരുവാരക്കുണ്ട്,
ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അംഗവും മഹാത്മ ഗാന്ധി ദര്ശന് കേരള വര്‍ക്കിംഗ് പ്രസിഡന്റുമായ വി.ടി.രാധാകൃഷ്ണന്, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മറ്റിയംഗം അബ്ദുല്ലത്തീഫ് ബസ്മല സംസാരിച്ചു.
ഷാനവാസ് പെരുംപള്ളി പാട്ടുപ്രതിഷേധം, ബദറുദ്ദീന്‍ ഉറുദു കവിത എന്നിവ അവതരിപ്പിച്ചു.
സി.എ.എ-എന്‍.ആര്.സി-എന്‍.പി.ആര് വിരുദ്ധ മ്യൂസിക്കല്‍ വീഡിയോകളുടെ പ്രദര്‍ശനം നടന്നു.
സമരപ്രവര്‍ത്തകര്‍ സമരപ്രതിജ്ഞ നടത്തി.
ആസാദി സ്ക്വയറില്‍ നാളെ എഴുത്തുകാരനും ചിന്തകനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി സമദ്കുന്നക്കാവ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഡ്വ.തഹ്ലിയ, മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം ഉസ്മാന് താമരത്ത് സംസാരിക്കും.
സമീര്‍ ബിന്‍സി, ഇമാം മജ്ബൂര് എന്നിവര്‍ പാട്ടുപ്രതിഷേധം അവതരിപ്പിക്കും
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]