മലപ്പുറം കലക്ടര്‍ക്കെതിരെ വീണ്ടും അന്‍വര്‍ എം.എല്‍.എ
തിരുവനന്തപുരം: അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിനെതിരെ നിലമ്പൂര്‍ എം .എല്‍.എ. പി വി അന്‍വര്‍ രംഗത്ത് . കളക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ കുറിപ്പുകള്‍ ആരാണ് തയ്യാറാക്കുന്നതെന്ന പി വി അന്‍വറിന്റെ ചോദ്യത്തിന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് രേഖാമൂലം മറുപടി നല്കി . കളക്ടര്‍ക്ക് സമൂഹമാധ്യമ അക്കൗണ്ടുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണോ, ഇതിലെ കുറിപ്പുകള്‍ തയ്യാറാക്കുന്നത് ആരാണ് എന്ന് തുടങ്ങുന്ന ചോദ്യങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്.
സമൂഹമാധ്യമങ്ങളില്‍ കളക്ടര്‍മാര്‍ ഇടുന്ന കുറിപ്പുകളുടെയെല്ലാം ഉത്തരവാദിത്തം അദ്ദേഹത്തിനു തന്നെയാണെന്നും, 2015 ല്‍ ആരംഭിച്ച മലപ്പുറം കളക്ടര്‍ എന്ന ഫേസ്ബുക്ക് പേജ് ഔദ്യോഗികമാണെന്നും മന്ത്രി വ്യക്തമാക്കി . നിലമ്പൂരിലെ പുനരധിവാസ പദ്ധതികളുടെ പേരിലാണ് കളക്ടറും എംഎല്‍എയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് തുടക്കം കുറിച്ചത് . ചെമ്പന്‍കൊല്ലിയിലെ 34 ആദിവാസി കുടുംബങ്ങള്‍ക്കായുളള വീടു നിര്‍മ്മാണം പിവി അന്‍വര്‍ തടഞ്ഞതിനെതിരെ കളക്ടര്‍ രംഗത്തെത്തിയിരുന്നു. ആദിവാസി സഹോദരങ്ങള്‍ക്ക് പാര്‍പ്പിടമേകുന്ന മാതൃകാപരമായ ഒരു പദ്ധതി നിര്‍ത്തുന്നതിനെതിരെ ഒരു ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]