പൗരത്യഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രവാക്യവുമായി ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.വി.വി. പ്രകാശ് നയിക്കുന്ന ലോംഗ് മാര്‍ച്ച് 11ന് തിരൂരില്‍

പൗരത്യഭേദഗതി നിയമം  അറബിക്കടലില്‍ എന്ന  മുദ്രവാക്യവുമായി ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി  പ്രസിഡന്റ്   അഡ്വ.വി.വി. പ്രകാശ് നയിക്കുന്ന  ലോംഗ് മാര്‍ച്ച് 11ന് തിരൂരില്‍

മലപ്പുറം: പൗരത്യഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രവാക്യവുമായി ജില്ലാകോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.വി.വി. പ്രകാശ് നയിക്കുന്ന ലോംഗ് മാര്‍ച്ച് 11ന് തിരൂരില്‍ എത്തിച്ചേരുന്നതാണ്. ലോംഗ് മാര്‍ച്ചിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈകുന്നേരം 5 മണിക്ക് റിംങ്ങ് റോഡ് (ഐ.ഡി.ബി.ഐ) പരിസരത്ത് നിന്നും സ്വീകരിക്കുന്നതാണ്. തുടര്‍ന്ന് ബസ്സ്റ്റാന്റ് പരിസരത്ത് ചേരുന്ന സ്വീകരണ യോഗത്തില്‍ മുന്‍മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി,മുന്‍ കെ.പി.സി.സി പ്രസിഡന്റ് എന്നിവര്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്.
12-02-2020 രാവിലെ തിരൂര്‍ റിംഗ്റോഡ് (സെന്‍ട്രല്‍)പരിസരത്ത് നിന്നും ആരംഭിക്കുന്ന ലോംഗ് മാര്‍ച്ച് ബി.പി.അങ്ങാടി വഴി വൈകുന്നേരം 6 മണിക്ക് കൈമലശ്ശേരിയില്‍ സമാപിക്കുന്നതാണ്. സമാപനയോഗത്തില്‍ യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നിബഹ്നാന്‍ ങ.ജപങ്കെടുക്കുന്നതാണ്.
പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരും ഇതില്‍ പങ്ക് ചേരണമെന്ന് ഡി.സി.സി ജന:സെക്രട്ടറി അഡ്വ: പത്മകുമാര്‍ കെ.എ അഭ്യര്‍ഥിച്ചു

Sharing is caring!