മൊബൈല്‍ ഫോണ്‍ മോഷണം പതിവാക്കിയ യുവാക്കള്‍ അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍  മോഷണം പതിവാക്കിയ  യുവാക്കള്‍ അറസ്റ്റില്‍

തിരൂരങ്ങാടി’: മൊബൈല്‍ ഫോണ്‍ മോഷണം പതിവാക്കിയ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കീരിയാട്ടില്‍ രാഹുല്‍ (22), ചെട്ടിപ്പടി സ്വദേശി കുറ്റ്യാടി അകീബ് (22) എന്നിവരെയാണ് തിരൂരങ്ങാടി എസ്.ഐ. നൗഷാദ് ഇബ്രാഹിമും സംഘവും അറസ്റ്റ് ചെയ്തത്. തലപ്പാറയില്‍ ഇതരസംസ്ഥാന കുടുംബം താമസിക്കുന്നിടത്ത് നിന്ന് മൂന്നും ചെമ്മാട് ബ്ലോക്ക് റോഡിലെ സ്ഥാപന ജീവനക്കാരുടെ രണ്ടും മൊബൈല്‍ ഫോണുകളാണ് ഇരുവരും മോഷ്ടിച്ചത്. അഞ്ചില്‍ നാല് ഫോണുകള്‍ പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Sharing is caring!