മലപ്പുറത്ത് നിരാഹാരസമരം നടത്തുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഈശ്വറിനെ അയ്യപ്പധര്‍മസേന ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കി

മലപ്പുറത്ത് നിരാഹാരസമരം നടത്തുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഈശ്വറിനെ അയ്യപ്പധര്‍മസേന ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാട് സ്വീകരിച്ച രാഹുല്‍ ഈശ്വറിനെ അയ്യപ്പധര്‍മസേന ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കി. അയ്യപ്പധര്‍മട്രസ്റ്റി ബോര്‍ഡിന്റേതാണ് തീരുമാനം. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി.

അയ്യപ്പ ധര്‍മസേനയുടെ അധ്യക്ഷനാണ് രാഹുല്‍ ഈശ്വര്‍. പൗരത്വനിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാരസമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള തീരുമാനം വന്നത്.

പൗരത്വഭേദഗതി നിയമം മുസ്ലിം സമൂഹത്തിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും പാകിസ്താനിലെ ഹിന്ദുവിനെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലിമിനെ വേദനിപ്പിച്ചു കൊണ്ടല്ലെന്നും രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Sharing is caring!