താനൂരില്‍ വിദ്യാര്‍ത്ഥിയുടെ കാലില്‍ വാഹനം കയറ്റി ഇറക്കിയ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്നയാള്‍ അറസറ്റില്‍

താനൂരില്‍ വിദ്യാര്‍ത്ഥിയുടെ കാലില്‍  വാഹനം കയറ്റി ഇറക്കിയ  സംഭവത്തില്‍ കാര്‍  ഓടിച്ചിരുന്നയാള്‍ അറസറ്റില്‍

താനൂര്‍: വിദ്യാര്‍ത്ഥിയുടെ കാലുകളിലൂടെ കാര്‍ കയറ്റി ഇറക്കിയ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന താനാളൂര്‍ പകര സ്വദേശി ഒ പി സമദിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച മീനടത്തൂര്‍ ഹൈസ്‌കൂളിന് സമീപം വെച്ചാണ് സംഭവം നടന്നത്.
താനാളുര്‍ സ്വദേശിയും മീനടത്തൂര്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ പണി കോട്ടില്‍ ബിന്‍ഷാദ് റഹ്മാന്റെ കാലിലൂടെയാണ്
കാര്‍ കയറ്റി ഇറക്കിയത്. ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം പോലീസ് നടപടി വൈകുന്നു എന്ന് ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അന്നേ ദിവസം തന്നെ സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ കേസെടുക്കുകയും, കാര്‍ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നിവകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

Sharing is caring!