പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഒന്നിച്ച് നീങ്ങണമെന്ന നിലപാടില്‍ നിന്ന് ലീഗും പിന്‍വാങ്ങുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ  സമരത്തില്‍ ഒന്നിച്ച് നീങ്ങണമെന്ന  നിലപാടില്‍ നിന്ന്  ലീഗും പിന്‍വാങ്ങുന്നു

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഒന്നിച്ച് നീങ്ങണമെന്ന നിലപാടില്‍ നിന്ന് മുസ്‌ലിം ലീഗും പിന്‍വാങ്ങുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒറ്റക്കൊറ്റക്ക് സമരം ചെയ്യേണ്ടിവരുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് പരസ്പരം എതിര്‍ക്കുന്നവര്‍ ഡല്‍ഹിയില്‍ ഒരുമിച്ച് നില്‍ക്കുമെന്ന ന്യായം പറഞ്ഞാണ് ലീഗിന്റെ പിന്മാറ്റം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പാതയിലാണ് ലീഗും. ഒറ്റക്കെട്ടായ സമരമെന്ന നിലപാട് ലീഗ് നേതാക്കള്‍ ഒരേ മനസ്സോടെയാണ് എടുത്തതെങ്കിലും പിന്നീട് എം.കെ മുനീര്‍ അടക്കമുള്ള നേതാക്കള്‍ അതില്‍ നിന്ന് പിന്മാറിയിരുന്നു. മുനീര്‍ നടത്തിയ സമരത്തിലേക്ക് ക്ഷണിച്ചിട്ടും സി.പി.എം എം.എല്‍.എമാര്‍ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു നിലപാട് മാറ്റം.ഒറ്റക്കെട്ടായ സമരത്തിന്റെ രാഷ്ട്രീയലാഭം എല്‍.ഡി.എഫിനായിരിക്കുമെന്ന വിലയിരുത്തലുകളും നിലപാട് മാറ്റത്തിന് കാരണമാണ്. ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത ഒറ്റക്കെട്ടായ സമരം വേണമെന്ന നിലപാടാണ് തുടക്കം മുതല്‍ എടുത്തിട്ടുള്ളത്.

Sharing is caring!