പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു: കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പൗരത്വ വിഷയത്തില്‍ പ്രതിപക്ഷമല്ല പ്രധാനമന്ത്രിയാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പൗരത്വ വിഷയം മുന്‍നിര്‍ത്തി പ്രതിപക്ഷം കളവ് പ്രചരിപ്പുക്കയാണന്നും തെറ്റിദ്ധാരണ പരത്തുകയാണന്നുമുള്ള രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ സമരങ്ങളുടെ പേരില്‍ രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കുകയാണന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ മൂക്കിന് താഴെയുള്ള ഡല്‍ഹിയില്‍ പൗരത്വ സമരക്കാര്‍ക്ക് നേരെ നിറയൊഴിച്ചതും അതിന് ആഹ്വാനം ചെയ്തതും ആരാണന്ന് ലോകം കണ്ടതാണന്നും കളവ് പ്രചരിപ്പിക്കുമ്പോള്‍ താനിരിക്കുന്ന സ്ഥാനത്തിന്റെ പവിത്രതയെ മാനിക്കാനെങ്കിലും പ്രധാനമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ല് ഇന്ത്യക്കാരെ ബാധിക്കില്ലന്നാണ് പ്രധാനമന്ത്രി ലോക്സഭിയില് പറഞ്ഞത്. പക്ഷെ, പൗരത്വ ഭേദഗതി പിന്‍വലിക്കാതെ പ്രധാനമന്ത്രിയുടെ വാക്കുകളെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് മുഖ്യപ്രതി ഫർഹാന
തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിടിയിലായ ഫർഹാന. ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കൊലപാതകമെന്ന് ഫര്‍ഹാന വെളിപ്പെടുത്തി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ [...]