എസ്.വൈ.എസ് ജില്ലാ യുവജന റാലി ആത്മീയ സമ്മേളനം നടത്തി

എസ്.വൈ.എസ്  ജില്ലാ യുവജന റാലി ആത്മീയ സമ്മേളനം  നടത്തി

പെരിന്തല്‍മണ്ണ: പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ ശനിയാഴ്ച പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എസ്.വൈ.എസ് ജില്ലാ യുവജന റാലിയുടെ ഭാഗമായി ആത്മീയ സമ്മേളനം നടത്തി.
സമസ്ത കേന്ദ്ര മുശാവ അംഗം കൊമ്പം കെ.പി മുഹമ്മദ് മുസ്ലിയാര്‍ ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം സമിതി ചെയര്‍മാന്‍ ഡോ. ഡോവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രാര്‍ത്ഥനക്ക് സയ്യിദ് അബ്ദുല്‍ ഖാദിര്‍ മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ നേതൃത്വം നല്‍കി. ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ഹുസൈന്‍ അഹമദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, കെ.കെ.എസ് തങ്ങള്‍ മാനത്ത്മംഗലം, എസ്.വൈ.എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ.കെ മുഹമ്മദ് കോയ സഖാഫി സംബന്ധിച്ചു.

പതാക കൊടിമര ജാഥകള്‍ നിരവധി വാഹങ്ങങ്ങളുടെ അകമ്പടിയോടെ നഗരിയിലെത്തി. ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പതാക ഉയര്‍ത്തി. കെ കെ എസ് തങ്ങള്‍ മാനത്തുമംഗലം, സയ്യിദ് മുസ്ത്വഫ പൂക്കോയ തങ്ങള്‍, കെ എം എസ് തങ്ങള്‍ സംബന്ധിച്ചു.

എസ്.വൈ.എസ് ജില്ലാ
യുവജന റാലി: നഗരത്തില്‍
ട്രാഫിക് ക്രമീകരണം

പെരിന്തല്‍മണ്ണ: എസ്.വൈ.എസ് ജില്ലാ യുവജന റാലിയുടെ ഭാഗമായി നഗരത്തില്‍ ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തി. പുളിക്കല്‍, കൊണ്ടോട്ടി, എടവണ്ണപ്പാറ, മലപ്പുറം, കൊളത്തൂര്‍ സോണില്‍ നിന്ന് റാലിക്ക് വരുന്ന പ്രവര്‍ത്തകര്‍ ആയിശ ജംഗ്ഷനില്‍ ഇടത് തിരിഞ്ഞു പൊന്യാകുര്‍ശ്ശി ബൈപാസ് വഴി മനഴി ബസ്സ്റ്റാന്‍ഡില്‍ ആളെ ഇറക്കി പൊന്യാകുര്‍ശ്ശി ബൈപാസില്‍ പാര്‍ക്ക് ചെയ്യുക.
നിലമ്പൂര്‍, എടക്കര, വണ്ടൂര്‍, അരീക്കോട്, മഞ്ചേരി സോണില്‍ നിന്ന് വരുന്നവര്‍ പാണ്ടിക്കാട് വഴി മാനത്തമംഗലം ബൈപാസ് ജംഗ്ഷനില്‍ ഇടത് തിരിഞ്ഞു പൊന്യാകുര്‍ശ്ശി ബൈപാസ് വഴി മനഴി ബസ്സ്റ്റാന്‍ഡില്‍ ആളെ ഇറക്കി പൊന്യാകുര്‍ശ്ശി ബൈപാസില്‍ പാര്‍ക്ക് ചെയ്യുക.
പൊതു സമ്മേളനത്തിന് ബസ് ഒഴികെയുള്ള വാഹനങ്ങളില്‍ വരുന്നവര്‍ ആയിശ ജംഗ്ഷന് പരിസരത്തുള്ള ഗ്രൗണ്ടില്‍ ആളെ ഇറക്കി പാര്‍ക്ക് ചെയ്യുക. വലിയ വാഹനങ്ങളില്‍ വരുന്നവര്‍ സമ്മേളന നഗരിയുടെ എതിര്‍വശത്തുള്ള തറയില്‍ ബസ്സ്റ്റാന്‍ഡില്‍ ആളെ ഇറക്കി പാര്‍ക്ക് ചെയ്യുക.

Sharing is caring!